ബിജെപി നേതാവ് ഉമാ ഭാരതിക്ക് കൊവിഡ്

ബിജെപി നേതാവ് ഉമാ ഭാരതിക്ക് കൊവിഡ്. അവർ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. മൂന്ന് ദിവസമായി ഉമാ ഭാരതിക്ക് ചെറിയ പനി ഉണ്ടായിരുന്നു. തുടർന്നാണ് കൊവിഡ് ടെസ്റ്റ് നടത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി താനുമായി സമ്പർക്കം പുലർത്തിയവർ കൊവിഡ് ടെസ്റ്റ് നടത്തി സ്വയം നിരീക്ഷണത്തിൽ പോകണമെന്നും അവര്‍ പറഞ്ഞു.

ഹരിദ്വാറിനും ഋഷികേശിനും ഇടയിലുള്ള വന്ദേമാതരം കുഞ്ചിലാണ് അവര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. നാല് ദിവസം കഴിഞ്ഞാൽ വീണ്ടും കൊവിഡ് പരിശോധനയുണ്ടെന്നും സ്ഥിതി ഇതുപോലെ തുടർന്നാൽ ഡോക്ടർമാരുമായി സംസാരിക്കുമെന്നും അവർ ട്വീറ്റിൽ പറഞ്ഞു.

അതേസമയം, രാജ്യത്ത് കോവിഡ് രോഗികൾ അറുപത് ലക്ഷത്തിലേക്കടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 88,600 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികൾ 59,92,533 എത്തി നിൽക്കുകയാണ്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് 49,41,628 പേർ രോഗമുക്തരായിട്ടുണ്ട്. നിലവിൽ 9,56,402 സജീവ കേസുകളാണുള്ളത്.

Contact the author

News Desk

Recent Posts

Web Desk 10 months ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 1 year ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 1 year ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 1 year ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 1 year ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More