ഈസ്റ്റ് ബംഗാളും ഐ.എസ്.എല്ലില്‍

മോഹൻ ബഗാന് പിന്നാലെ കൊൽക്കത്ത ക്ലബ്ബ് ഈസ്റ്റ് ബംഗാളും ഇന്ത്യൻ സൂപ്പർ ലീഗിലേക്ക്. ഇക്കാര്യം ഇന്ത്യൻ സൂപ്പർ ലീഗ് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഈ വർഷം നവംബറിൽ ആരംഭിക്കുന്ന ഐ.എസ്.എല്ലിന്റെ ഏഴാം സീസണിൽ ഈസ്റ്റ് ബംഗാൾ കളിക്കും.

ഐഎസ്എൽ സംഘാടകരായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎൽ) സ്ഥാപക ചെയർപഴ്സൻ നിത അംബാനിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍ ഈസ്റ്റ് ബംഗാള്‍ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. നേരത്തെ എടികെയുമായി ലയിച്ച് മോഹന്‍ ബഗാന്‍ ഐഎസ്എല്ലില്‍ എത്തിയിരുന്നു. ആ സമയത്ത് തന്നെ ഈസ്റ്റ് ബംഗാളും ചുടവുമാറുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. 

ഐഎസ്എലിന്റെ ഭാഗമാകുന്ന 11–ാമത്തെ ക്ലബാണ് ഈസ്റ്റ് ബംഗാൾ. ക്ലബ്ബിനെ ഈ വർഷമാദ്യം ശ്രീ സിമന്റ്സ് ഏറ്റെടുത്തിരുന്നു. 

Contact the author

Sports Desk

Recent Posts

Sports Desk 2 years ago
ISL

കേരളാ ബ്ലാസ്റ്റേഴ്സ് ടീം ഈ സീസണിലെ ആദ്യ വിദേശതാരത്തെ പ്രഖ്യാപിച്ചു

More
More
Sports Desk 2 years ago
ISL

കേരളാ ബ്ലാസ്റ്റേഴ്സ് മുഴുവൻ വിദേശ താരങ്ങളെയും ഒഴിവാക്കി

More
More
Web Desk 2 years ago
ISL

ഇവാൻ വുക്ക്മാനോവിക്ക് കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനാകും

More
More
Web Desk 3 years ago
ISL

ഐഎസ്എൽ ഫുട്ബോളിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ​ഗോവ എഫ് സിയെ നേരിടും

More
More
Web Desk 3 years ago
ISL

അവസാന നിമിഷം ​സമനില ​ഗോൾ വഴങ്ങി ബ്ലാസ്റ്റേഴ്സ് ജയം കൈവിട്ടു

More
More
Web Desk 3 years ago
ISL

എടികെ മോഹൻബാ​ഗാൻ, നോർത്ത് ഈസ്റ്റിനെ തകർത്ത് ലീ​ഗിൽ വീണ്ടും ഒന്നാം സ്ഥാനത്ത്

More
More