ജസ്വന്ത് സിംഗ് അന്തരിച്ചു

ഡല്‍ഹി: മുന്‍ പ്രതിരോധമന്ത്രിയും നരേന്ദ്ര മോദിയുടെ ഡല്‍ഹി പ്രവേശത്തിന് മുന്പ് ബിജെപി യുടെ പ്രമുഖ നേതാവുമായിരുന്ന ജസ്വന്ത് സിംഗ് അന്തരിച്ചു. ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് രാവിലെ 7 മണിയോടെ ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിനു 82 വയസ്സായിരുന്നു. ആറുവര്‍ഷം മുന്‍പുണ്ടായ ഒരു വീഴ്ചയെ തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്ന അദ്ദേഹം ദീര്‍ഘനാളത്തെ ചികിത്സയ്ക്ക് ശേഷവും അസുഖ ബാധിതനായി തുടരുകയായിരുന്നു.

അടല്‍ ബിഹാരി വാജ്പേയി, എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി എന്നിവര്‍ക്ക് സമശീര്‍ഷനായ നേതാവായിരുന്നു ജസ്വന്ത് സിംഗ്. വാജ്പേയി സര്‍ക്കാരില്‍ പ്രതിരോധം, വിദേശം, ധനകാര്യം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അഞ്ചു തവണ ബിജെപി ടിക്കറ്റില്‍ ലോക്സഭയിലെത്തിയ ജസ്വന്ത് സിംഗ് നാലുതവണ രാജ്യസഭാംഗമായിരുന്നു. പിന്നീട് ബിജെപി ആര്‍ എസ് എസ് നേതൃത്വവുമായി ഇടഞ്ഞ ജസ്വന്ത് സിംഗ് സ്വതന്ത്രനായി ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. വിമത പക്ഷത്ത് ശക്തമായി നിലയുറപ്പിച്ച ഇദ്ദേഹത്തെ പിന്നീട് ബിജെപി പുറത്താക്കുകായാണുണ്ടായത്. 

രാജസ്ഥാന്‍ സ്വദേശിയായ ജസ്വന്ത് സൈനികനായാണ് ജീവിതം തുടങ്ങിയത്. പത്തു വര്‍ഷത്തിനുശേഷം 1966 ലാണ് ഉദ്യോഗം രാജിവെച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറുന്നത്.  

Contact the author

National Desk

Recent Posts

National Desk 21 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 22 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 23 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More