ഡല്‍ഹി: രാജ്യത്താകെ അലയടിയ്ക്കുന്ന പ്രതിഷേധ മുന്നേങ്ങള്ക്കിടെ രാഷ്ട്രപതി രാംനാഥ് കൊവിന്ദ് കര്‍ഷക ബില്ലില്‍ ഒപ്പുവെച്ചു. അതോടെ ബില്ല് നിയമമായി വിജ്ഞാപനം ചെയ്തു. രാജ്യത്തെ ലോക്സഭയും രാജ്യ സഭയും പാസ്സാക്കിയ മൂന്നു ബില്ലുകള്‍ക്കാണ് രാഷ്ട്രപതി ഇന്ന് അംഗീകാരം നല്‍കിയത്.
ഉല്‍പ്പന്ന വിപണന ബില്‍ 2020, ശാക്തീകരണ സേവന ബില്‍ 2020, അവശ്യ സാധന ബില്‍ എന്നിവയൊക്കെയാണ് രാഷ്ട്രപതിയുടെ ഒപ്പോടെ നിയമമായിരിക്കുന്നത്.
കൃഷിയുടെ നാനാവിധ വിപണികളെയും കര്‍ഷക തൊഴിലാളികളെയും ഇടത്തരം കര്‍ഷകരേയും തകര്‍ക്കുന്നതാണ് ഈ ബില്ലെന്നതാണ് പ്രധാന വിമര്‍ശനം.