പാക്കിസ്ഥാന്‍ പ്രതിപക്ഷ നേതാവ് ഷഹബാസ് ഷെരീഫിനെ കള്ളപ്പണക്കേസില്‍ അറസ്റ്റുചെയ്തു

ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രതിപക്ഷ നേതാവും പാക് മുസ്ലിം ലീഗ് പ്രസിഡന്റുമായ ഷഹബാസ് ഷെരീഫിനെ അഴിമതി വിരുദ്ധ സ്ക്വാഡ് അറസ്റ്റു ചെയ്തു. 700 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു എന്നാ കേസിലാണ് അറസ്റ്റ്. കോടതിയില്‍ സമര്‍പ്പിച്ച മുന്‍‌കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ്‌ നാഷണല്‍ അക്കൌണ്ടബിറ്റി ബ്യൂറോ ഷഹബാസ് ഷെരീഫിനെ അറസ്റ്റു ചെയതത്. മുന്‍ പാക്‌ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനും പാക്‌ പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയുമാണ് ഷഹബാസ്.

തന്നെ ജയിലിലടയ്ക്കാനുള്ള പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കുത്സിത നീക്കമാണ് അറസ്റ്റിനു പിന്നിലെന്ന് ഷഹബാസ് ഷെരീഫ് ആരോപിച്ചു. ഇമ്രാന്‍ ഖാന്റെയും നാഷണല്‍ അക്കൌണ്ടബിറ്റി ബ്യൂറോയുടെയും  അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിലേക്ക് നയിച്ചതെന്നും അദ്ദേഹം ആരോപിച്ചു. പി പി പി നേതാവ് ബിലാവല്‍ ഭൂട്ടോയും അറസ്റ്റില്‍ പ്രതിഷേധിച്ചു.

Contact the author

Web Desk

Recent Posts

International

വൈദികര്‍ ആത്മപരിശോധന നടത്തണം, കാപട്യം വെടിയണം- മാര്‍പാപ്പ

More
More
International

മഴനികുതി ഏര്‍പ്പെടുത്താനൊരുങ്ങി ടൊറന്റോ; പ്രതിഷേധം ശക്തം

More
More
International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More