ബലാല്‍സംഗം: ബിജെപി നേതാവിന് ക്ലീന്‍ ചിറ്റ്

ഉത്തര്‍ പ്രദേശ്‌: യു.പിയിലെ ബിജെപി നേതാവും എംഎല്‍എയുമായ രവീന്ദ്ര തൃപാഡിയ്ക്കാണ് യുവതിയുടെ പരാതിയില്‍ പൊലിസ് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. 2017-ലെ തെരഞ്ഞെടുപ്പു കാലത്ത് ഹോട്ടലില്‍ മുറിയെടുത്ത് ഒരു മാസത്തോളം എംഎല്‍എയും കൂട്ടാളികളും തന്നെ നിരന്തരം പീഡിപ്പിച്ചുവെന്നാണ്  40-കാരിയായ യുവതി പരാതി നല്‍കിയിരുന്നത്. എന്നാല്‍ എംഎല്‍എ രവീന്ദ്ര തൃപാഡിക്കും 5 അഞ്ചംഗ സംഘത്തിനുമെതിരെ തെളിവൊന്നും കണ്ടെത്താനായില്ലെന്നാണ് പൊലിസ് പറയുന്നത്. അതേസമയം രവീന്ദ്ര തൃപാഡിയുടെ സഹോദരീപുത്രനെ കേസില്‍ അറസ്റ്റു ചെയ്തു.

വനിതാ പൊലിസ് ഉദ്യോഗസ്ഥര്‍ക്കാണ് അന്വേഷണ ചുമതല. സ്റ്റേഷന്‍ ചുമതലയിലുള്ള രണ്ടംഗ സംഘമാണ് എംഎല്‍എ രവീന്ദ്ര തൃപാഡിക്കും 5 അഞ്ചംഗ സംഘത്തിനുമെതിരെ അന്വേഷണം നടത്തുന്നത്. എംഎല്‍എയുടെ കൂട്ടാളികളായ ഈ 5 അഞ്ചംഗ സംഘത്തിനെതിരിലും  യാതൊരു തെളിവും ലഭിച്ചിട്ടില്ല - പൊലിസ് ഉദ്യോഗസ്ഥ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. എന്നാല്‍ യുവതിയെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തുവെന്ന് കാണിച്ച് ഒരാളെ അറസ്റ്റു ചെയ്തിട്ടുണ്ട്.

''എംഎല്‍എ രവീന്ദ്ര തൃപാഡി 2016 - ലാണ് തന്നെ ആദ്യമായി ബലാല്‍സംഘം ചെയ്തത് . തുടര്‍ന്ന് 2017 - ല്‍ വിവാഹം കഴിച്ചു കൊള്ളാം എന്ന് വാഗ്ദാനം നല്‍കി ഒരു മാസത്തോളം ഹോട്ടലില്‍ താമസിപ്പിച്ചു പീഡിപ്പിച്ചു.  ഇക്കാലയളവില്‍ എംഎല്‍എ യുടെ കൂട്ടാളികളായ  5 അഞ്ചംഗ സംഘം തന്നെ ബലാല്‍സംഘം ചെയ്തു''- ഇതാണ് യുവതിയുടെ പരാതി. ഇതിന്മേല്‍ യാതൊരു തെളിവുമില്ല. വൈദ്യ പരിശോധനക്ക് യുവതി തയാറാകുന്നുമില്ല'' എന്നാണ് പൊലിസ് ഭാഷ്യം.     

  

  

Contact the author

web desk

Recent Posts

National Desk 8 hours ago
National

'ആസാദ് കാശ്മീര്‍' പരാമര്‍ശം; കെ ടി ജലീലിനെതിരെ ഡല്‍ഹിയില്‍ പരാതി

More
More
National Desk 8 hours ago
National

ജന്മം കൊണ്ട് മുസ്ലിമല്ല; ജാതി സര്‍ട്ടിഫിക്കറ്റ് കേസില്‍ സമീര്‍ വാങ്കഡെക്കെ് ക്ലീൻ ചിറ്റ്

More
More
National Desk 8 hours ago
National

വി എൽ സി മീഡിയാ പ്ലേയർ ഇന്ത്യയിൽ നിരോധിച്ചെന്ന് റിപ്പോർട്ട്

More
More
National Desk 14 hours ago
National

പതാകയുയര്‍ത്താത്ത വീടുകളുടെ ചിത്രമെടുക്കാന്‍ ബിജെപി നേതാവിന്റെ നിര്‍ദേശം-വിവാദം

More
More
National Desk 15 hours ago
National

നഗ്ന ഫോട്ടോഷൂട്ട്‌; രണ്‍വീര്‍ സിങ്ങിനെ ചോദ്യം ചെയ്യും

More
More
National Desk 1 day ago
National

മുത്തശ്ശിക്ക് അന്ത്യചുംബനം നല്കാന്‍ കഴിയാത്ത വിധം സർക്കാരിന് ഞാൻ ക്രിമിനലാണ്- സംവിധായിക ലീനാ മണിമേഖലൈ

More
More