ഭാര്യയെ തല്ലുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറൽ ആയതോടെ മധ്യപ്രദേശ് എഡിജിപി, പുരുഷോത്തം ശർമ്മയെ ആഭ്യന്തര മന്ത്രാലയം സസ്പെൻസ് ചെയ്തു. സംഭവത്തിൽ അഭ്യന്തര മന്ത്രാലയം പുരുഷോത്തമനോട് വിശദീകരണം തേടി.
വീടിനകത്ത് വെച്ച് ഇയാൾ ഭാര്യയെ തല്ലുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. രണ്ടുമൂന്നുപേർ പിടിച്ചുമാറ്റാൻ ശ്രമിക്കുമ്പോഴും, അതൊന്നും വകവെക്കാതെ ഭാര്യയെ അതിക്രൂരമായി തല്ലുന്നതാണ് വീഡിയോയില്‍ ഉള്ളത്. എന്നാൽ, താൻ സ്ഥിരമായി ഉപദ്രവിക്കുന്ന ഒരു വ്യക്തി ആയിരുന്നെങ്കിൽ അവൾ പരാതി നൽകുമായിരുന്നു എന്നും, ഇത് എല്ലാ വീടുകളിലും സർവസാധാരണമാണെന്നും പുരുഷോത്തമിന്റെ വാദം. ഭാര്യ സ്വന്തം വീട്ടിനുള്ളിൽ ഒളിക്യാമറ വെച്ചത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, 2008ൽ ഇയാൾക്കെതിരെ ഭാര്യ പരാതി നൽകിയിരുന്നു. മുപ്പത്തിരണ്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടയില്‍ ഒരിക്കല്‍ മാത്രമാണ് അവര്‍ പരാതി നല്‍കിയത് എന്നും അതിനു ശേഷം തന്റെ എല്ലാ സുഖ സൗകര്യങ്ങളും ആസ്വദിച്ച് അവര്‍ കഴിയുകയായിരുന്നു എന്നും സ്വയം സംരക്ഷിക്കാനായി എഡിജിപി വാദിച്ചു.