ആറിരട്ടി വേഗത്തിൽ പ്ലാസ്റ്റിക് തിന്നുതീർക്കുന്ന സൂപ്പർ എൻസൈമുകളെ കണ്ടെത്തി ശാസ്ത്രലോകം

പ്ലാസ്റ്റിക് കുപ്പികൾ ആറിരട്ടി വേഗത്തിൽ തിന്നുതീർക്കുന്ന സൂപ്പർ എൻസൈമുകളെ ശാസ്ത്രലോകം കണ്ടെത്തി. സ്വഭാവികമായി പ്ലാസ്റ്റിക് തിന്നാൻ കഴിവുള്ള ബാക്റ്റീരിയകളിൽ നിന്നാണ് ശാസ്ത്രജ്ഞർ സൂപ്പർ  എൻസൈമുകളെ സൃഷ്ടിച്ചത്. ഇത് പ്ലാസ്റ്റിക്കിന്റെ പുനരുപയോഗത്തിന് സഹായിക്കുന്നു.

പരുത്തിയെ വിഘടിപ്പിക്കുന്ന  എൻസൈമുകളുമായി ഇതിനെ  സംയോജിപ്പിച്ചാൽ, തുണികൊണ്ടുള്ള വസ്ത്രങ്ങളുടെ  പുനരുപയോഗത്തിനും ഇത് സഹായകരമാകുമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. ജാപ്പനിലെ മാലിന്യ ശേഖരത്തിലുള്ള പ്ലാസ്റ്റിക് കഴിക്കുന്ന സൂക്ഷ്മജീവികളിൽ  നിന്നുള്ള രണ്ട് വ്യത്യസ്ത എൻസൈമുകളെ കൂട്ടിച്ചേർത്താണ് സൂപ്പർ എൻസൈം സൃഷ്ടിച്ചത്. 2018ലാണ് പ്ലാസ്റ്റിക് വിഘടിപ്പിക്കാൻ സാധിക്കുന്ന എൻസൈമിന്റെ ആദ്യ  എഞ്ചിനീയറിംഗ് പതിപ്പ് ഗവേഷകർ വെളിപ്പെടുത്തിയത്. എന്നാൽ,  സൂപ്പർ എൻസൈമിന് ഇതിനേക്കാൾ ആറ് മടങ്ങ് വേഗത്തിൽ പ്രവർത്തിക്കാൻ കഴിയും.

ആർട്ടിക്ക് മലനിരകളും ആഴമേറിയ സമുദ്രങ്ങളും ഉൾപ്പെടെ മുഴുവൻ ഗ്രഹത്തെയും പ്ലാസ്റ്റിക് മലിനമാക്കിയിട്ടുണ്ട്. നിലവിൽ വളരെ ബുദ്ധിമുട്ടിയാണ് പ്ലാസ്റ്റിക് കുപ്പികളുടെ പുനചങ്ക്രമണത്തിനായി  അവയെ വിഘടിപ്പിക്കുന്നത്. എന്നാൽ, പുതിയ സൂപ്പർ-എൻസൈം  അന്തരീക്ഷ ഊഷ്മാവിൽ പ്രവർത്തിക്കുമെന്നും വ്യത്യസ്ത രീതിയിലുള്ള സമീപനങ്ങൾ ഇതിന്റെ വേഗത വർധിപ്പിക്കുമെന്നും ശാസ്ത്രലോകം അറിയിച്ചു.

Contact the author

Science Desk

Recent Posts

Web Desk 7 months ago
Science

'ഉല്‍ക്ക ചതിച്ചു ആശാനെ'; ട്രോള്‍ മഴ

More
More
Web Desk 7 months ago
Science

ആകാശ വിസ്മയം കാണാന്‍ അവസാന അവസരം; ഉല്‍ക്കവര്‍ഷം ഇന്ന് പാരമ്യത്തില്‍ എത്തും

More
More
Web Desk 1 year ago
Science

ഭൂമിക്ക് സമാനം; സമുദ്രങ്ങള്‍ നിറഞ്ഞ പുതിയ ഗ്രഹം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍

More
More
Web Desk 1 year ago
Science

ജെയിംസ് വെബ് പകര്‍ത്തിയ വ്യാഴത്തിന്‍റെ ചിത്രം പുറത്ത്

More
More
Web Desk 1 year ago
Science

ബീജമില്ലാതെ ഭ്രൂണം വികസിപ്പിച്ച് ഇസ്രായേല്‍ ശാസ്ത്രജ്ഞര്‍

More
More
Web Desk 1 year ago
Science

ചന്ദ്രനില്‍ ഇവിടെയിരുന്ന് സുരക്ഷിതമായി ജോലി ചെയ്യാം; പുതിയ കണ്ടുപിടുത്തവുമായി ഗവേഷകര്‍

More
More