ബാബറി വിധി നിര്‍ഭാഗ്യകരമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

ബാബറി പള്ളി പൊളിച്ച കേസിൽ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ലക്നൗ സിബിഐ കോടതിയുടെ വിധി നിർഭാഗ്യകരമെന്ന് പി. കെ. കുഞ്ഞാലിക്കുട്ടി. ഇത്തരത്തിൽ ഒരു വിധി തീർത്തും അപ്രതീക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. 

ഈ വിധി ബാബറി മസ്ജിദ് പൊളിച്ചിട്ടേയില്ല എന്ന് പറയുന്നതിന് തുല്യമാണെന്നും മുസ്ലീം ലീഗ് നേതാവ് അഭിപ്രായപ്പെട്ടു. 28 വർഷം ജനങ്ങൾ കാത്തിരുന്ന വന്ന വിധി ഇങ്ങനെ ആയതിൽ നിരാശയുണ്ടെന്നും വിധി നീതിരാഹിത്യമാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ ജനങ്ങൾ അക്രമത്തിലേക്ക് ഇറങ്ങരുതെന്നും എല്ലാവരും സമാധാനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ബാബറി കേസ് പ്രതികളെയെല്ലാം വെറുതെ വിട്ട കോടതിവിധി അപഹാസ്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പ്രതികരിച്ചു. ഇന്ത്യൻ ജുഡീഷ്യറിക്ക് തന്നെ അപമാനമാണ് ഈ വിധിയെന്നും സംഘപരിവാർ നടത്തിയ അക്രമങ്ങൾക്ക് തെളിവില്ല എന്ന വാദം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More