ബലാത്സം​ഗ കേസ്: അനുരാ​ഗ് കശ്യപിനെ നാളെ പൊലീസ് ചോദ്യം ചെയ്യും

ലൈം​ഗിക ആരോപണ കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ സംവിധായകൻ അനുരാ​ഗ് കശ്യപ് നാളെ ഹാജരാകും. മുംബൈ വാർസോവ പൊലീസ് സ്റ്റേഷനിൽ  11 മണിക്ക് ഹാജരാകാനാണ് നിർദ്ദേശം. നടി പായൽ ഘോഷ് നൽകിയ പരാതിയിൽ ബലാത്സം​ഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അനുരാ​ഗിനെതിരെ ചുമത്തിയിരിക്കുന്നത്. 

ആറ് വർഷം മുമ്പാണ് അനുരാ​ഗ് തന്നോട് മോശമായി പെരുമാറിയെന്നാണ് പായൽ ഘോഷ് ആരോപിച്ചത് സംവിധായകനെ വീട്ടിൽ കാണാൻ ചെന്നപ്പോഴായിരുന്നു മോശമായി പെരുമാറിയത്. തുടർന്ന് ഇദ്ദേഹം നിരവധി സന്ദേശങ്ങൾ തനിക്ക് അയച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെയൊന്നും തെളിവ് തന്റെ കയ്യിലില്ലെന്നും പായൽ വ്യക്തമാക്കിയിരുന്നു. 

നടി പായൽ ഘോഷിന്റെ ലൈം​ഗിക ആരോപണം കശ്യപ് നിഷേധിച്ചിരുന്നു. തന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പുതിയ ആരോപണമെന്ന് അനുരാ​ഗ് കശ്യപ് ട്വിറ്ററിൽ കുറിച്ചു. തനിക്കെതിരെ ആരോപണങ്ങളുമായി നിരവിധി സ്ത്രീകളെ വലിച്ചിഴക്കുകയാണെന്നും ഇതിന് ഒരു അതിര് വേണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും അനുരാ​ഗ് കശ്യപ് പറഞ്ഞു. തനിക്കെതിരായ ആരോപണത്തിൽ അമിതാബച്ചനെയും വലിച്ചിഴക്കാൻ ശ്രമിച്ചു. താൻ രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. ഇത് കുറ്റമാണെങ്കിൽ താൻ സ്വീകരിക്കാം.  എന്തു സംഭവിക്കുമെന്ന് കാത്തിരിന്നു കാണാമെന്നും കശ്യപ് ട്വിറ്ററീലൂടെ വ്യക്തമാക്കി. 

30 കാരിയായ പായൽ ഘോഷ്  തെലു​ങ്ക്, കന്നട, ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2017 ൽ പുറത്തിറങ്ങിയ പട്ടേൽ കി ശാദിയാണ് ആദ്യ ഹിന്ദി ചിത്രം. തെലുങ്കിൽ 3 ഉം കന്നടയിൽ ഒരു ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ബം​ഗാൾ സ്വദേശിയായ പായൽ 17 വയസ്സിലാണ് അഭിനയ രം​ഗത്ത് എത്തിയത്.

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

പതിനഞ്ചുവര്‍ഷം ഭരിച്ച ബിജെപിയെ തൂത്തെറിഞ്ഞു; ഡല്‍ഹി നഗരസഭ ഇനി ആംആദ്മി പാർട്ടി ഭരിക്കും

More
More
National Desk 10 hours ago
National

'ഞാനും മനുഷ്യനാണ്, സങ്കടവും വേദനയും തോന്നി'; ഗെഹ്ലോട്ടിന്റെ രാജ്യദ്രോഹി പരാമര്‍ശത്തെക്കുറിച്ച് സച്ചിന്‍ പൈലറ്റ്

More
More
National Desk 11 hours ago
National

ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും വീണ്ടും കൈകോര്‍ക്കുമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

മോദിക്ക് ജയ് വിളിച്ച് ആള്‍ക്കൂട്ടം, മറുപടിയായി ഫ്‌ളൈയിംഗ് കിസ് നല്‍കി രാഹുല്‍ ഗാന്ധി; വീഡിയോ വൈറല്‍

More
More
National Desk 1 day ago
National

ബിജെപിയുടെ നയങ്ങള്‍ ഇന്ത്യയെ വിഭജിക്കുമ്പോള്‍ ഭാരത് ജോഡോ യാത്ര രാജ്യത്തെ ഒന്നിപ്പിക്കും- ജയ്‌റാം രമേശ്

More
More
National Desk 1 day ago
National

തെരഞ്ഞെടുപ്പ് ദിവസം പ്രധാനമന്ത്രി റോഡ്‌ ഷോ നടത്തി; പരാതിയുമായി കോണ്‍ഗ്രസ്

More
More