കുവൈത്ത് അമീറായി ശൈഖ് നവാഫ് ചുമതലയേറ്റു

കുവൈത്തിന്റെ പതിനാറാമത് അമീറായി ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് അധികാരമേറ്റു. മുൻ അമീർ ഷൈഖ്‌ സബാഹ്‌ അൽ അഹമദ്‌ അൽ സബാഹ് അന്തരിച്ചതിനെ തുടര്‍ന്നാണ്‌ പുതിയ അമീര്‍ ചുമതലയേറ്റത്. ഗൾഫ് മേഖലയിലും ലോക രാജ്യങ്ങൾക്കിടയിലും സമാധാനവും ഐക്യവും നിലനിർത്തുന്നതിന് പൂർവികരുടെ പാത പിന്തുടരുമെന്ന് അമീർ ശൈഖ് നവാഫ് പറഞ്ഞു.

ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ഭരണഘടനാപരമായ ചില അധികാരങ്ങൾ അന്തരിച്ച അമീർ ഷെയ്ഖ് സബാഹ് അല്ല അഹ്മദ് അസ്സ്വബാഹ് കിരീടാവകാശിക്ക് കൈമാറിയിരുന്നു. അമീറിന്‍റെ വിയോഗ വാർത്ത സ്ഥിരീകരിച്ച ഉടൻ മന്ത്രിസഭ പ്രത്യേകയോഗം ചേർന്ന് ഭരണസാരഥ്യം ഏറ്റെടുക്കാൻ ഷെയ്ഖ് നവാഫിനോട് ആവശ്യപ്പെടുകയായിരുന്നു. 

കിരീടാവകാശിയെന്ന നിലയിൽ 14 വർഷത്തിലേറെ അമീർ ശൈഖ് സബാഹിന്റെ നിഴലായി പ്രവര്‍ത്തിച്ചയാളാണ് ശൈഖ് നവാഫ്. 2006 ഫെബ്രുവരി 20-നാണ് ശൈഖ് നവാഫ് കിരീടാവകാശി ആയി അധികാരത്തിലെത്തുന്നത്. 2003-ൽ ഉപ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി സ്ഥാനങ്ങൾ വഹിച്ച ശേഷമാണ് അദ്ദേഹം 2006-ൽ കിരീടാവകാശിയായത്.

Contact the author

Gulf News

Recent Posts

Web Desk 1 week ago
Gulf

ഒമാനില്‍ കനത്ത മഴ തുടരുന്നു; മരണസംഖ്യ 20 ആയി

More
More
News Desk 8 months ago
Gulf

വിദേശ ജയിലുകളില്‍ 8,330 ഇന്ത്യൻ തടവുകാര്‍; ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളില്‍

More
More
National Desk 9 months ago
Gulf

കടലില്‍ പോയ അരക്കോടിയുടെ റോളക്സ് വാച്ച് മണിക്കൂറിനുള്ളില്‍ മുങ്ങിയെടുത്ത് ദുബായ് പോലീസ്

More
More
Web Desk 1 year ago
Gulf

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

More
More
Gulf

ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടരുത്; മുന്നറിയിപ്പുമായി ഒമാന്‍

More
More
Web Desk 1 year ago
Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

More
More