ട്രംപിനും ഭാര്യക്കും കൊവിഡ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരും ക്വാറൻ്റീനിൽ പ്രവേശിക്കുകയാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. നേരത്തെ ഡോണൾഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവായ ഹോപ് ഹിക്ക്‌സിനും രോഗം സ്ഥിരീകരിച്ചിരുന്നു. പ്രസിഡന്റിനൊപ്പം സദാസമയം സഞ്ചരിക്കുന്ന വ്യക്തിയാണ് ഹോപ് ഹിക്ക്‌സ്.

അതേസമയം, അമേരിക്ക തെരഞ്ഞെടുപ്പ് ചൂടിലാണ്. ട്രംപിന് കനത്ത വെല്ലുവിളിയാണ് ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ഥി ജോ-ബൈഡന്‍ ഉയര്‍ത്തുന്നത്. പല പ്രീ പോള്‍ സര്‍വ്വേകളും ട്രംപിന് കനത്ത തോല്‍വിയാണ് പ്രവചിക്കുന്നത്. അതിനിടയിലാണ് ട്രംപിന് ക്വാറൻ്റീനിൽ പോകേണ്ടി വരുന്നത്. ഇത് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ സാരമായി ബാധിച്ചേക്കും.

കൊവിഡ് വെറും ഒരു ജലദോഷപ്പനി മാത്രമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും നിരന്തരം പറയുന്ന ആളാണ്‌ ട്രംപ്. കൊവിഡ് അമേരിക്കയില്‍ റിപ്പോര്‍ട്ട്ചെയ്യപ്പെട്ടു തുടങ്ങിയ സമയം മുതല്‍ മാസ്ക് ധരിക്കേണ്ടെന്നും, സാമൂഹിക അകലം പാലിക്കേണ്ടന്നും ട്രംപ് പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ഈ സമീപനമാണ് അമേരിക്കയെ ഏറ്റവുംവലിയ കൊവിഡ് ബാധിത രാജ്യമാക്കി മാറ്റിയതെന്ന് ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നു. അതിനിടയിലാണ് ട്രംപിന് കൊവിഡ് സ്ഥിരീകരിക്കുന്നത്.

Contact the author

International Desk

Recent Posts

International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More
International

ഈ ബീച്ചുകളില്‍ നിന്നും കല്ല് പെറുക്കിയാല്‍ രണ്ട് ലക്ഷം പിഴ

More
More
International

മോസ്കോയിൽ ഭീകരാക്രമണം: 60 പേർ കൊല്ലപ്പെട്ടു, 145 പേര്‍ക്ക് പരിക്ക്

More
More