ഇന്ത്യയിൽ 24 മണിക്കൂറിനിടെ 80, 000 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇന്ത്യയിലെ മൊത്തം കൊവിഡ് കേസുകൾ 63 ലക്ഷം കവിഞ്ഞു. പ്രതിദിനം ആയിരത്തിലധികം മരണങ്ങൾ സംഭവിക്കുന്നുണ്ടെന്നും കൊവിഡ് മരണസംഘ്യ രാജ്യത്ത് ഒരു ലക്ഷത്തിനടുത്തേക്ക് നീങ്ങുകയാണെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് സമ്പർക്കം വഴിയുള്ള കൊവിഡ് വ്യാപനം വെറും 30% മാത്രമാണെന്ന് അടുത്തിടെ നടത്തിയ പഠനം വ്യക്തമാക്കുന്നു. ആന്ധ്ര പ്രദേശ് തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ 82,000 കൊവിഡ് രോഗികളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് റിപ്പോർട്ട്. 71% കൊവിഡ് പോസിറ്റീവ് രോഗികളിൽനിന്നും സമ്പർക്കം വഴിയുള്ള രോഗവ്യാപനം കണ്ടെത്താനായില്ലെന്ന് പഠനം പറയുന്നു.
Also Read
ആഗോളതലത്തിൽ കൊവിഡ് കേസുകൾ 3 കോടി കവിഞ്ഞു. 10 ലക്ഷത്തിൽപരം പേരാണ് ഇതുവരെ മരണപ്പെട്ടത്. കൊവിഡ് ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളിൽ ഒന്നാമത് അമേരിക്കയും രണ്ടാമത് ഇന്ത്യയും മൂന്നാമത് ചൈനയുമാണ്.