ഒരു ലക്ഷവും കടന്ന് ഇന്ത്യയിലെ കൊവിഡ്‌ മരണ നിരക്ക്

ഇന്ത്യയിൽ കൊവിഡ് മരണ നിരക്ക് ഒരു ലക്ഷം കടന്നു. ലോകത്തിലെ കൊവിഡ് മരണ നിരക്കിന്റെ 10 ശതമാനമാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80, 000 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അറുപതിമൂന്ന് ലക്ഷം കടന്നു. എന്നാൽ, ലോകത്ത് ഏറ്റവും അധികം കൊവിഡ് മുക്തിനേടുന്ന രാജ്യം ഇന്ത്യയാണ് എന്നത് ആശ്വാസകരമാണ്.

ഇന്ത്യയിൽ ഏറ്റവും അധികം കൊവിഡ് മരണങ്ങൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ട സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇതുവരെ 38, 000 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. രാജ്യത്ത് പ്രതിദിനം 80, 000 മുതൽ 90, 000 വരെ കൊവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നത് ആശങ്കാജനകമാണെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.

ആഗോളതലത്തിൽ കൊവിഡ് കേസുകൾ 3 കോടി കവിഞ്ഞു. കൊവിഡ് ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളിൽ ഒന്നാമത് അമേരിക്കയും രണ്ടാമത് ഇന്ത്യയും മൂന്നാമത് ചൈനയുമാണ്. കഴിഞ്ഞ ദിവസം ലോകത്തിലെ കൊവിഡ് മരണനിരക്ക് 10 ലക്ഷമായി ഉയർന്നിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More