സുശാന്തിന്റെ മരണം കൊലപാതകമല്ലെന്ന് എയിംസ് ഡോക്ടർമാരുടെ റിപ്പോർട്ട്

നടൻ സുശാന്ത് സിം​ഗ് രജ്പുത്തിന്റെ മരണം ആത്മഹത്യതന്നെയെന്ന്  ഡൽഹി എയിംസിലെ ഡോക്ടർമാർ. ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട്  കേസ് അന്വേഷിക്കുന്ന സിബിഐക്ക് ഡോക്ടർമാർ കൈമാറി. സുശാന്ത് സിം​ഗിന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കളുടെ പാരാതിയെ തുടർന്ന് സുപ്രീം കോടതി നിർദ്ദേശപ്രകാരമാണ് കേസ് സിബിഐ അന്വേഷിക്കുന്നത്. തുടർന്നാണ് മരണത്തിൽ മെഡിക്കോ ലീ​ഗൽ റിപ്പോർട്ട് എയിംസ് ഡോക്ടർമാരിൽ നിന്ന് തേടിയത്. സെപ്റ്റംബർ 28ന് വൈകീട്ടാണ് എയിംസ് സിബിഐക്ക് റിപ്പോർട്ട് സമർപ്പിച്ചത്. 

എയിംസ് ഡോക്ടർമാരുടെ റിപ്പോർട്ട് അനുസരിച്ച് നടന്റെ മരണകാരണം കഴുത്തു ഞെരിച്ചതിനാലാണെന്ന് രജ്പുത് കുടുംബത്തിന്റെ അഭിഭാഷകൻ വികാസ് സിംഗ് നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ അവകാശവാദങ്ങൾ തെറ്റാണെന്ന് എയിം​സിലെ ഡോക്ടമാർ അറിയിച്ചു.


സുശാന്ത് സിം​ഗിന്റെ ആത്മഹത്യയിലെ പ്രേരണക്കുറ്റം സംബന്ധിച്ചാണ് സിബിഐ അന്വേഷണം ഊർജിതമാക്കി. രണ്ടരമാസമായി തുടരുന്ന അന്വേഷണത്തിൽ  സുശാന്തിന്റേത് കൊലപാതകമാണെന്നുള്ളതിന് തെളിവുകൾ സിബിഐക്ക് ലഭിച്ചിട്ടില്ല. ജൂൺ 14 നാണ് സുശാന്ത് സിംഗ് രജ്പുത്തിനെ മുംബൈയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുംബൈ പോലീസിന്റെ പ്രാഥമിക അന്വേഷണവും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും അനുസരിച്ച് തൂങ്ങിമരിച്ചതിനെ തുടർന്നുണ്ടായ ശ്വാസംമുട്ടലായിരുന്നു മരണകാരണം.

Contact the author

Web Desk

Recent Posts

National Desk 9 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 10 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More