ഐ ഫോൺവിവാദം: സന്തോഷ് ഈപ്പനെതിരെ ചെന്നിത്തല വക്കീൽ നോട്ടീസയക്കും

ഐ ഫോൺ തനിക്ക് സമ്മാനിച്ചെന്ന ആരോപണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യൂണിടാക് എംഡി സന്തോഷ് ഈപ്പനെതിരെ വക്കീൽ നോട്ടീസ് അയക്കും. അടിസ്ഥാനരഹിതമായ ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം. അല്ലാത്ത പക്ഷം സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കണമെന്നും നോട്ടീസിലുണ്ട്. അഭിഭാഷകനായ ആസിഫലി മുഖാന്തരമാണ് നോട്ടീസ് അയക്കുക.

സിബിഐ ആന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയാണ് രമേശ് ചെന്നിത്തലക്ക് ഐ ഫോൺ വാങ്ങിനൽകിയെന്ന് സൂചിപ്പിച്ചിട്ടുള്ളത്.തിരുവനന്തപുരം സ്വർണകള്ളക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷിന്റെ നിർദ്ദേശ പ്രകാരമാണ് ചെന്നിത്തലക്ക് ഫോൺ വാങ്ങി നൽകിയെന്നാണ് ഹർജിയിലുള്ളത്. കൊച്ചിയിൽ നിന്ന് വാങ്ങിയ 6 ഫോണുകളുടെ ബില്ലും ഹർജിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. തുടർന്ന് വിശദീകരണം നൽകിയ ചെന്നിത്തല ആരോപണം നിഷേധിക്കുകയും സന്തോഷിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. ഫോണിന്റെ ഐഎംഇ നമ്പർ ഉപയോ​ഗിച്ച് ഫോൺ കണ്ടുപിടിക്കണമെന്ന് ചെന്നിത്തല ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സന്തോഷ് ഈപ്പൻ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും.




Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More