ഹത്‌റാസ് പീഡനം: കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് യു.പി. സര്‍ക്കാര്‍

ഹത്റാസിൽ ദളിത്‌ പെണ്‍കുട്ടി ക്രൂര പീഡനത്തിനിരയായ സംഭവത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് യു.പി. സര്‍ക്കാര്‍. സിബിഐ അന്വേഷണമാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് 'ഇന്ത്യാ റ്റുടെ' റിപ്പോര്‍ട്ട് ചെയ്യുന്നു. കേസ് അട്ടിമറിക്കാന്‍ ആസൂത്രിതമായ ശ്രമമാണ് ഉത്തര്‍പ്രദേശ്‌ പോലീസ് നടത്തുന്നതെന്ന് നേരത്തെ ആരോപണം ഉണ്ടായിരുന്നു. കൃത്യ വിലോപം കാണിച്ചുവെന്ന് പ്രാഥമിക അന്വേഷണത്തില്‍തന്നെ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് എസ്.പി-യടക്കം 5 പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു.

അതേസമയം, കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധിയും സംഘവും ഇരയുടെ വീട് സന്ദര്‍ശിച്ചു. സി.ബി.ഐ അന്വേഷണമല്ല ജുഡീഷ്യല്‍ അന്വേഷണമാണ് പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെടുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.


യുവതി ബലാത്സംഗത്തിന് ഇരയായിട്ടിലെന്ന് വ്യക്തമാക്കുന്ന പരിശോധനാ ഫലമാണ് ഉത്തര്‍പ്രദേശ് പോലീസ് പുറത്തുവിട്ടത്. എന്നാല്‍, ഇരയുടെ കുടുംബം ഈ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തള്ളിക്കളയുന്നു. കൂടാതെ, യുവതിയുടെ മൃതദേഹം ബുധനാഴ്ച പുലര്‍ച്ചെ 2.45 ഓടെ പോലീസ് ബലമായി സംസ്‌കരിക്കുകയായിരുന്നു എന്നാണ് വീട്ടുകാര്‍ പറയുന്നത്. മൃതദേഹത്തില്‍ പുരുഷ ബീജത്തിന്റെ അംശം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നതെന്നാണ് ഉത്തര്‍പ്രദേശ് പോലീസ് എഡിജി പറഞ്ഞത്. 

Contact the author

National Desk

Recent Posts

National Desk 17 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 18 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 19 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 20 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 22 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More