കൊവിഡ്‌ ഭേദമായി തിരിച്ചുവരുമെന്ന് ട്രംപ്; ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് റിപ്പോർട്ട്‌. വൈറസ് കൂടെയുള്ളവർക്കും പകരാൻ സാധ്യതയുണ്ടെന്നും ട്രംപിന്റെ കൊവിഡ് മുക്തി പെട്ടെന്നുണ്ടാകില്ലെന്നും ആരോഗ്യപ്രവർത്തകർ വ്യക്തമാക്കി.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ പരിശോധനകളുടെ ഫലം ആശങ്കയുണർത്തുന്നുവെന്നും അദ്ദേഹത്തിന്റെ ചികിത്സ കാലയളവിൽ അടുത്ത 48 മണിക്കൂർ സങ്കീർണമായിരിക്കുമെന്നും അവർ പറഞ്ഞു. പ്രസിഡന്റിന് കഠിനമായ  ശ്വാസതടസമുള്ളതായി വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ട്രംപിന്റെ ഓക്സിജൻ ലെവൽ താഴ്ന്നതായും ഇതിനെതുടർന്ന് വിദഗ്ദ ചികിത്സക്കായി വാൾട്ടർ റീഡ് ആശുപത്രിയിലേക്ക് മാറ്റിയതായും അവർ പറഞ്ഞു.

എന്നാൽ, പ്രസിഡന്റ്റിന്റെ ആരോഗ്യം തികച്ചും തൃപ്തികരമാണെന്നാണ് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക ഡോക്ടർ ഷാൻ. പി. കോൺലി പറഞ്ഞത്. 24 മണിക്കൂറിനുള്ളിൽ തന്നെ പ്രസിഡന്റിന്റെ പനി മാറിയെന്നും  ഹൃദയമിടിപ്പും രക്തസമ്മർദ്ധവും തികച്ചും സാധാരണ നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്ന ചോദ്യത്തിന് അദ്ദേഹം അമേരിക്കയുടെ പ്രസിഡന്റ് ആയതുകൊണ്ടാണ് എന്നായിരുന്നു ഷാണിന്റെ മറുപടി.

Contact the author

International Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More