വൈറ്റ് ഹൗസിൽ നിന്നുള്ള വ്യത്യസ്ത പ്രതികരണങ്ങൾ ആശകുഴപ്പം സൃഷ്ടിക്കുന്നതിനാൽ തന്റെ ആരോഗ്യസ്ഥിതി സ്വയം അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ ആരോഗ്യ സ്ഥിതിയിൽ പ്രകടമായ പുരോഗതിയുണ്ടെന്നും അടുത്ത ദിവസങ്ങളിൽ കൂടുതൽ പരീക്ഷണങ്ങൾ നടക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
നാല് മിനിറ്റ് നീളമുള്ള വീഡിയോയിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ചികിത്സയുടെ ഇനിയുള്ള 48 മണിക്കൂറുകൾ നിർണായകമാണെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. ആ കാലയളവിനെ ട്രംപ് പരീക്ഷണ കാലഘട്ടമെന്നാണ് വിശേഷിപ്പിച്ചത്.
തനിക്ക് സുഖമില്ലാതായിരുന്നു എന്നും അതിനാലാണ് ആശുപത്രിയിൽ പ്രവേശിച്ചതെന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ ഇപ്പോൾ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ ആരോഗ്യനില വഷളാവുന്നു എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
ഒക്ടോബർ 4'ന് ട്വീറ്റ് ചെയ്ത വീഡിയോ എപ്പോഴാണ് ചിത്രീകരിച്ചതെന്നത് വ്യക്തമല്ല.