മസ്കറ്റിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ച് ബഹ്റൈൻ ദേശീയ വിമാന കമ്പനിയായ ഗൾഫ് എയർ. ഒക്ടോബർ നാല് മുതൽ കമ്പനി സർവീസുകൾ വീണ്ടും ആരംഭിക്കുമെന്ന് ഒമാൻ ന്യൂസ് നെറ്റ്വർക്ക് റിപ്പോർട്ട് ചെയ്തു.
ലണ്ടന്‍, പാരിസ്, ഫ്രാങ്ക്ഫര്‍ട്ട്, ഏഥെന്‍സ്, മനില, ധാക്ക, അബുദാബി, ദുബായ്, കുവൈത്ത്, ജിദ്ദ, കെയ്റോ, അമ്മാന്, ഇന്ത്യയിലേയും പാകിസ്ഥാനിലെയും വിവിധ നഗരങ്ങള്‍ എന്നിവിടങ്ങളിലേക്ക് നിലവില്‍ ഗള്‍ഫ് എയര്‍ സർവീസ് നടത്തുന്നുണ്ട്. കഴിഞ്ഞ മാസം സൗദി അറേബ്യ ജോർദാൻ എന്നിവിടങ്ങളിലേക്കുള്ള സർവീസ് കമ്പനി പുനരാരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മസ്കറ്റിലേക്കുള്ള സർവീസും എയർലൈൻസ് പുനരാരംഭിച്ചത്.
കൊവിഡ് മഹാമാരിയുടെ വൻ തോതിലുള്ള വ്യാപനം ഉണ്ടായ സാഹചര്യത്തിലാണ് എയർലൈൻസ് സർവീസ് നിർത്തിവെച്ചത്. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടായിരിക്കും സർവീസ് നടത്തുക എന്ന് എയർലൈൻസ് അറിയിച്ചു.