ജപ്പാന്‍ കപ്പലില്‍ നാല് ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ

ജപ്പാന്‍ യാക്കോഹോമ തീരത്ത് പിടിച്ചിട്ട ആഡംബര കപ്പലില്‍ നാല് ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. വൈറസ് ബാധയേറ്റ 12 ഇന്ത്യക്കാരും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി.  138 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. കപ്പലില്‍ കൊറോണ വൈറസ് ബാധിച്ച നാല് ഇന്ത്യക്കാരും അപകടനില തരണം ചെയ്തെന്ന് എംബസി വ്യക്തമാക്കിയിരുന്നു.

3711 യാത്രക്കാരാണ് കപ്പലിലുള്ളത്. ഇവരിൽ 174 യാത്രക്കാർക്കാണ് വൈറസ് ബാധയേറ്റിട്ടുണ്ട്. കപ്പലിൽ യാത്ര ചെയ്ത ഒരാൾക്ക് ഹോങ്കോങ്ങിൽ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഫെബ്രുവരി 3 ന് കപ്പൽ യോകോഹോമ തീരത്തു തടയുകയായിരുന്നു. കപ്പലില്‍ നിന്ന്  പൗരന്മാരെ അമേരിക്ക ഒഴിപ്പിച്ചു. രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങളിലായി 380 യാത്രക്കാരെ കാലിഫോര്‍ണിയയിലെ ട്രാവിസ്, ടെക്‌സസിലെ ലാക്ലന്‍ഡ് വ്യോമ ആസ്ഥാനങ്ങളിലെത്തിച്ചു.

Contact the author

web desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More