കോഴിക്കോട്-വയനാട് തുരങ്കപ്പാത നിർമാണ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്- വയനാട് തുരങ്കപ്പാത നിർമാണ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു. ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത പദ്ധതിയുടെ പ്രാജക്ട് ലോഞ്ചിംഗാണ് മുഖ്യമന്ത്രി തുടക്കം കുറിക്കുന്നത്. കോഴിക്കോട് -വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് ചുരം ബദൽപാതയായി ഉപയോഗിക്കാവുന്ന തുരങ്കപാതയെന്ന കാലങ്ങളായുള്ള ആവശ്യത്തിനാണ് തുടക്കമാകുന്നത്.  

ആനക്കാംപൊയിലിനു സമീപമുള്ള മറിപ്പുഴയിലെ സ്വർഗംകുന്നിൽ നിന്നും ആരംഭിച്ച് വയനാട്ടിലെ മേപ്പാടിക്കു സമീപം എത്തി നിൽക്കുന്ന തുരങ്കപാതയാണ് പദ്ധതിയുടെ പ്രധാന സവിശേഷത. തുടക്കവും ഒടുക്കവും പൂർണമായും  സ്വകാര്യ ഭൂമിയിലാണ്. പരിസ്ഥിതിക്കോ ജൈവ സമ്പത്തിനോ ദോഷമില്ലാത്ത തരത്തിലാണ് പാത വിഭാവനം ചെയ്തിട്ടുള്ളത്. കുണ്ടൻതോടിൽ 70 മീറ്റർ നീളത്തിൽ രണ്ട് വരി പാലം, സ്വർഗംകുന്നിലേക്ക് രണ്ട് കിലോമീറ്റർ നീളത്തിൽ രണ്ടുവരി പാത, ആധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള രണ്ടു വരി തുരങ്കപാത എന്നിവയാണ് പദ്ധതിയിൽ ഉണ്ടാവുക. തുരങ്കത്തിന് ഏഴു കിലോമീറ്റർ നീളം വരുമെന്നാണ് കണക്കാക്കുന്നത്. നിർമ്മാണമാരംഭിച്ചാൽ മൂന്നു വർഷം കൊണ്ട് പൂർത്തിയായേക്കും. 

തിരുവനന്തപുരം ആസ്ഥാനമായുള്ള റൂബി സോഫ്റ്റ് ടെക് 2015ൽ  ബദൽപാതകളുടെ സാധ്യതകൾ പരിശോധിക്കുന്നതിനിടയിലാണ്  നിർദിഷ്ടപാതയുടെ ആശയം കടന്നു വന്നത്. ഉപരിതലം വഴിയാവുമ്പോൾ പാത വനഭൂമിയിലൂടെയായിരിക്കും കടന്നു പോവേണ്ടിവരികയെന്നും അതിനു പകരം മല തുരന്ന് തുരങ്കം നിർമ്മിച്ചാൽ ഈ പ്രതിസന്ധി മറികടക്കാമെന്നുമായിരുന്നു പഠന റിപ്പോർട്ട്.    

 തുരങ്കപാതക്കായി 20 കോടി രൂപ നീക്കി വെച്ചു.  പൊതുമരാമത്ത് വകുപ്പിന് തുരങ്കപാത നിർമ്മാണത്തിൽ മുൻപരിചയമോ സാങ്കേതിക വൈദഗ്ധ്യമോ ഇല്ലാതിരുന്നതിനാൽ ഡോ.ഇ. ശ്രീധരന്റെ സഹായത്തോടെ കേന്ദ്രപൊതുമേഖലാ സ്ഥാപനമായ കൊങ്കൺ റെയിൽവേ കോർപ്പറേഷനെ   പദ്ധതി ഏൽപ്പിച്ചു.    സർവേ,വിശദ പദ്ധതി രൂപരേഖ,നിർമ്മാണം എന്നിവ ടേൺ കീ അടിസ്ഥാനത്തിൽ നൽകുന്നതിനാണ് സർക്കാർ ഉത്തരവായത്. കെ.ആർ.സി.എൽ, കിഫ്ബി, പി.ഡബ്ല്യു.ഡി എന്നിവ ത്രികക്ഷി കരാറിൽ ഏർപ്പെട്ടു. പദ്ധതിക്ക് കിഫ്ബി സാമ്പത്തിക സഹായത്തോടെ 658 കോടി രൂപയുടെ പ്രാഥമിക ഭരണാനുമതിയും നൽകി കഴിഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 3 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More