കോ​വി​ഡ് ബാധിച്ചിരുന്നതായി നടി തമന്ന

തനിക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചിരുന്നതായി തെ​ന്നി​ന്ത്യ​ൻ ച​ല​ച്ചി​ത്ര താ​രം ത​മ​ന്ന ഭാ​ട്ടി​യ. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം രോഗവിവരം പങ്കുവെച്ചത്. രോഗ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച സ്വയം ഹൈ​ദ​രാ​ബാ​ദി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രവേശിച്ചുവെന്നും, ഇപ്പോൾ ഡിസ്ചാർജ് ചെയ്തതായും താരം കൂട്ടിച്ചേർത്തു.

'ഞാനും എന്റെ ടീമും സെറ്റിൽ വളരെ കരുതലോടെയാണ് കഴിഞ്ഞിരുന്നതെങ്കിലും നിർഭാഗ്യവശാൽ കഴിഞ്ഞ ആഴ്ച ഒരു നേരിയ പനി ബാധിച്ചു. നിർബന്ധിത പരിശോധനകൾക്ക് വിധേയയാതോടെ കൊവിഡ് ആണെന്ന് വ്യക്തമായി. ആരോഗ്യപരമായ അപകടങ്ങള്‍ ലഘൂകരിക്കുന്നതിനായി ഞാന്‍തന്നെ ഹൈ​ദ​രാ​ബാ​ദി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രവേശിക്കുകയായിരുന്നു. കഠിനമായ ദിവസങ്ങളാണ് കടന്നു പോയത്' -ത​മ​ന്ന ഭാ​ട്ടി​യ ഇൻസ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചു.

ഇക്കഴിഞ്ഞ ആഗസ്റ്റിൽ അച്ഛനും അമ്മയും കോവിഡ് പോസിറ്റീവായ വിവരം തമന്ന തന്നെ സോഷ്യൽ മീഡിയയില്‍ പങ്കുവെച്ചിരുന്നു. നി​ല​വി​ൽ ത​മ​ന്ന​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് വി​വ​രം. 

Contact the author

News Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More