രാജ്യത്ത് കൊവിഡ്‌ വ്യാപനത്തില്‍ നേരിയ കുറവ്

രാജ്യത്തെ കൊവിഡ് വ്യാപനത്തിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,267 കേസുകളാണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 66 ലക്ഷം കവിഞ്ഞു.

കഴിഞ്ഞ ദിവസത്തെ കണക്കുകൾ അനുസരിച്ച് 884 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണനിരക്ക് 1,03,569 ആയി ഉയർന്നു. 9,19,023 ആക്റ്റീവ് കേസുകളാണ് ഇപ്പോൾ രാജ്യത്തുള്ളത്. 56 ലക്ഷത്തിൽ പരം ആളുകൾ കൊവിഡ് മുക്തരായി. രാജ്യത്തിന്റെ കൊവിഡ് മുക്തി റേറ്റ് 84.70 ശതമാനമായി ഉയരുകയും മരണനിരക്ക് 1.55 ശതമാനം കുറയുകയും ചെയ്തു.


ലോകത്തിലെ കൊവിഡ് രോഗബാധിതരുടെ എണ്ണം മൂന്നര കോടിയായി. 10 ലക്ഷം പേരാണ് മരണപ്പെട്ടത്. ആഗോള കൊവിഡ് മരണനിരക്കിൽ ഒന്നാമത് അമേരിക്കയും രണ്ടാമത് ബ്രസീലും മൂന്നാമത് ഇന്ത്യയുമാണ്.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 5 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 7 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More