രാജ്യത്ത് തിയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച് കേന്ദ്രം

സിനിമ തീയേറ്ററുകൾ തുറന്നു പ്രവർത്തിക്കുന്നതിനുള്ള മാർഗ്ഗനിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് കഴിഞ്ഞ ദിവസം നിർദേശങ്ങൾ പുറത്തുവിട്ടത്.

  • 50 ശതമാനം കാണിക്കൾക്ക്  മാത്രമേ പ്രവേശനം അനുവദിക്കാവു.
  • തീയേറ്ററിൽ സാമൂഹ്യ അകലം നിർബന്ധമാക്കണം.
  • തൊട്ടടുത്തുള്ള സീറ്റുകൾക്കിടയിൽ 'ഇവിടെ ഇരിക്കരുത്' എന്ന് എഴുതിയിരിക്കണം.
  • സാനിറ്റൈസറും മറ്റ് ആവശ്യവസ്തുക്കളും ലഭ്യമാക്കണം.
  • ആരോഗ്യ സേതു ആപ്പ് എല്ലാവർക്കും നിർബന്ധമാക്കണം.
  • തീയേറ്ററുകളിൽ പ്രവേശിക്കുന്നതിനു മുൻപ് എല്ലാവരെയും തെർമൽ സ്ക്രീനിംഗിന് വിധേയമാകണം.
  • ടിക്കറ്റ് കൗണ്ടറുകൾ വർധിപ്പിക്കണം.
  • ഒന്നിലധികം പ്രദർശനശാലകൾ ഉള്ളിടത്ത് പ്രദർശന സമയം വ്യത്യാസപ്പെടുത്തണം.
  • ഇടവേളകളിൽ തീയേറ്ററുകൾക്കുള്ളിൽ എഴുന്നേറ്റ് നടക്കുന്നത് ഒഴിവാക്കണം.

എന്നിവയാണ് നിർദേശങ്ങൾ. ഓരോ പ്രദർശനത്തിന് ശേഷവും തീയേറ്ററുകൾ സാനിറ്റൈസ് ചെയ്യണമെന്നും 24-30 ഡിഗ്രി സെൽഷ്യസിൽ മാത്രമേ എ/സി പ്രവർത്തിക്കാവു എന്നും കേന്ദ്രം നിർദേശിച്ചു. ഒക്ടോബർ 15 മുതലാണ് 50 ശതമാനം കാണികളോടെ തീയേറ്ററുകൾ തുറന്നുപ്രവർത്തിക്കാനുള്ള അനുമതി ലഭിച്ചിരിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 9 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 10 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 13 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 15 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More