ഭീമന്‍ ഛിന്നഗ്രഹം ഭൂമിയുടെ അടുത്തുകൂടെ കടന്നുപോകുമെന്ന് നാസ

ബോയിങ് 747 വിമാനത്തോളം വലിപ്പമുള്ള ഛിന്നഗ്രഹം ബുധനാഴ്ച ഭൂമിയുടെ ഭ്രമണപഥത്തിലൂടെ കടന്നുപോകാൻ സാധ്യതയെന്ന്  നാസ. നാസയുടെ ഛിന്നഗ്രഹ നിരീക്ഷണ കേന്ദ്രമാണ് 2020 ആർകെ2 എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം കടന്നുപോകാൻ സാധ്യതയുണ്ടെന്ന് അറിയിച്ചത്.

ഛിന്നഗ്രഹം ഭൂമിയിൽ നിന്ന് 2,380,000 മൈൽ അകലത്തിലൂടെയായിരിക്കും കടന്നുപോകുക. ഗ്രഹത്തിന്റെ സഞ്ചാരപഥം ഭൂമിയെ ഒരു രീതിയിലും ബാധിക്കില്ലെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു. 118- 265 അടി വലിപ്പമാണ് ഈ ഛിന്നഗ്രഹത്തിനുള്ളത് എന്നാണ് കണക്കാക്കപ്പെടുന്നത്. സെക്കന്റിൽ 6.68 കിലോമീറ്റർ വേഗതയിലാണ് നിലവിൽ 2020 ആർകെ2 നീങ്ങുന്നത്.

2020 ആർകെ2 സെപ്റ്റംബറിലാണ് ആദ്യമായി ശാസ്ത്രലോകത്തിന്റെ ശ്രദ്ധയിൽപെട്ടത്. സെപ്റ്റംബർ 24 നാണ് മറ്റൊരു ഛിന്നഗ്രഹം ഭൂമിയ്ക്ക് സമീപതിലൂടെ കടന്നുപോയത്. 4.5 ബില്യൺ വർഷങ്ങൾക്ക് മുമ്പ് രൂപം കൊണ്ട ചെറിയ ഗ്രഹങ്ങളാണിതെന്നാണ്  ശാസ്ത്രജ്ഞരുടെ അഭിപ്രായം.

Contact the author

Science Desk

Recent Posts

Web Desk 8 months ago
Science

'ഉല്‍ക്ക ചതിച്ചു ആശാനെ'; ട്രോള്‍ മഴ

More
More
Web Desk 8 months ago
Science

ആകാശ വിസ്മയം കാണാന്‍ അവസാന അവസരം; ഉല്‍ക്കവര്‍ഷം ഇന്ന് പാരമ്യത്തില്‍ എത്തും

More
More
Web Desk 1 year ago
Science

ഭൂമിക്ക് സമാനം; സമുദ്രങ്ങള്‍ നിറഞ്ഞ പുതിയ ഗ്രഹം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍

More
More
Web Desk 1 year ago
Science

ജെയിംസ് വെബ് പകര്‍ത്തിയ വ്യാഴത്തിന്‍റെ ചിത്രം പുറത്ത്

More
More
Web Desk 1 year ago
Science

ബീജമില്ലാതെ ഭ്രൂണം വികസിപ്പിച്ച് ഇസ്രായേല്‍ ശാസ്ത്രജ്ഞര്‍

More
More
Web Desk 1 year ago
Science

ചന്ദ്രനില്‍ ഇവിടെയിരുന്ന് സുരക്ഷിതമായി ജോലി ചെയ്യാം; പുതിയ കണ്ടുപിടുത്തവുമായി ഗവേഷകര്‍

More
More