ട്രംപിനു പിറകെ നിരവധി ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്; വൈറ്റ് ഹൗസ് പ്രതിസന്ധിയില്‍

അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കിടയിലും കൊവിഡ് വ്യാപിക്കുന്നു. വൈറ്റ് ഹൗസ് ഉപദേഷ്ടാവ് സ്റ്റീഫൻ മില്ലറിനും  മുതിർന്ന സൈനിക ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചു. തുടര്‍ന്ന് നിരവധി ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോയി. യുഎസ് കോസ്റ്റ് ഗാർഡിന്റെ വൈസ് കമാൻഡന്റിനും കൊവിഡ് സ്ഥിരീകരിച്ചു എന്നതാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

പല ഉദ്യോഗസ്ഥരുടേയും രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് വൈറ്റ് ഹൗസിനെ കുഴക്കുന്നത്. അതിനിടെ,  ട്രംപ് കൊവിഡ് ചികിത്സ തുടരുന്നതിനിടെ ആശുപത്രിവിട്ടതും വലിയ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. ചികിത്സയിലിരിക്കെ ആശുപത്രിക്കു പുറത്തിറങ്ങി റോഡ് ഷോ നടത്തിയതിനു തൊട്ടുപിന്നാലെയാണ് ട്രംപ്‌ ആശുപത്രി വിട്ടത്. കൊവിഡ് ബാധിതനായ ട്രംപിന്റെ ആരോ​ഗ്യനില വഷളാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇത്തരം വാർത്തകൾ നിഷേധിക്കുന്നതിനും താൻ ആരോ​ഗ്യവാനാണെന്ന് തെളിയിക്കുന്നതിനുമാണ് ട്രംപ് പുറത്തിറങ്ങിയത്.

അതേസമയം, ട്രംപിനൊപ്പം നിരവധി റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ക്കും കൊവിഡ് സ്ഥിരീകൈച്ചിട്ടുണ്ട്. പ്രഥമ വനിത മെലാനിയ ട്രംപ്, സഹായി ഹോപ് ഹിക്സ് അടക്കം രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലാണ്.

Contact the author

International Desk

Recent Posts

International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More
International

ഈ ബീച്ചുകളില്‍ നിന്നും കല്ല് പെറുക്കിയാല്‍ രണ്ട് ലക്ഷം പിഴ

More
More
International

മോസ്കോയിൽ ഭീകരാക്രമണം: 60 പേർ കൊല്ലപ്പെട്ടു, 145 പേര്‍ക്ക് പരിക്ക്

More
More