രാജ്യത്ത് കൊവിഡ് വ്യാപനം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 72,049 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 67 ലക്ഷം കവിഞ്ഞു. 9 ലക്ഷത്തിൽപരം ആക്റ്റീവ് കേസുകളാണുള്ളത്. 57 ലക്ഷത്തിലധികം പേർ കൊവിഡ് മുക്തി നേടി.
986 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് കാരണം മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് മരണനിരക്ക് ഒരു ലക്ഷം കടന്നു. ഇന്ത്യയിൽ മരണപ്പെടുന്ന കൊവിഡ് രോഗികളിലെ 50 ശതമാനവും എട്ട് സംസ്ഥാനങ്ങളിലെ 25 ജില്ലകളിൽ നിന്നാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. അതിൽ പതിനഞ്ചും മഹാരാഷ്ട്രയിലെ ജില്ലകളാണ്. കൊവിഡ് മുക്തി നിരക്കിൽ ഇന്ത്യ ഒന്നാമതാണെന്നും ഏറ്റവുമധികം കൊവിഡ് ടെസ്റ്റുകൾ നടത്തുന്നതിൽ രാജ്യം രണ്ടാമതാണെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ സെക്രട്ടറി രാജേഷ് ഭൂഷൺ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തിന്റെ കൊവിഡ് മുക്തി നിരക്ക് 84 ശതമാനമായി ഉയർന്നതായും അദ്ദേഹം അറിയിച്ചു.
ലോകത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം മൂന്നര കോടി കവിഞ്ഞു. 10 ലക്ഷത്തോളം പേരാണ് മരണപ്പെട്ടത്. 2 കോടിയിലധികം പേർ കൊവിഡ് മുക്തി നേടി.