ബാറുകൾ തുറക്കുന്നതിൽ ഇന്ന് തീരുമാനം; നിർണായകമാവുക മുഖ്യമന്ത്രിയുടെ നിലപാട്

ബാറുകൾ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോ​ഗം ചേരും.  രാവിലെ 11 ന് ഓൺലൈനിലൂടെയാണ് യോ​ഗം നടക്കുക. എക്സൈസ് മന്ത്രി, ചീഫ് സെക്രട്ടറി കമ്മീഷണർ, ബെവ്കോ എംഡി, ആരോ​ഗ്യ വകുപ്പ് സെക്രട്ടറി എന്നിവർ യോ​ഗത്തിൽ സംബന്ധിക്കും. ബാറുകൾ തുറക്കുന്നത് സംബന്ധിച്ച് എക്സൈസ് കമ്മീഷണറുടെ മാർ​ഗ രേഖ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. നിരോധനാഞ്ജ പ്രഖ്യാപിച്ചതിനാൽ ഇത് സംബന്ധിച്ച് തീരുമാനം നീളുകയായിരുന്നു. തുടർന്ന് നിലവിലെ സാ​ഹചര്യം പരി​ഗണിച്ച് വീണ്ടും ശുപാർശ സമർപ്പിക്കാൻ മുഖ്യമന്ത്രി എക്സൈസ് കമ്മീഷണറോട് ആവശ്യപ്പെട്ടു. ബാറുകൾ തുറന്നാൽ കൗണ്ടർ വഴിയുള്ള മദ്യ വിൽപന അവസാനിപ്പിക്കും. ബാറുകളിലെ ചില്ലറ വിൽപന അവസാനിപ്പിക്കണമെന്ന് ബെവ്കോ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിലൂടെ കനത്ത നഷ്ടമാണ് ഓരോ മാസവും ബെവ്കോക്ക് ഉണ്ടാകുന്നത്.


കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബാറുകൾ തുറക്കാൻ അനുവദിക്കണമെന്ന് ബാർ ഉടമകൾ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ആരോ​ഗ്യ വകപ്പിന്റെ നിലപാടായിരിക്കും നിർണായകം. നേരത്തെ ബാറുകൾ തുറക്കാനുള്ള എകസൈസ് വകുപ്പിന്റെ തീരമാനം മുഖ്യമന്ത്രി ഇടപെട്ട് നീട്ടിവെപ്പിക്കുകയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More