രാജ്യത്ത് കൊവിഡ്‌ വ്യാപനം രൂക്ഷം; മൊത്തം രോഗബാധിതര്‍ 68 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,000 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട്‌ ചെയ്തത്. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് രോഗബാധിതരുടെ എണ്ണം 68 ലക്ഷം കവിഞ്ഞു.

കഴിഞ്ഞ ദിവസത്തെ കണക്കുപ്രകാരം 971 പേരാണ് കൊവിഡ് കാരണം മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് മരണ നിരക്ക് ഒരു ലക്ഷം കവിഞ്ഞു. 9,02,425 ആക്റ്റീവ് കേസുകളാണ് ഇപ്പോൾ രാജ്യത്ത് ഉള്ളത്. 5 ലക്ഷത്തിൽ പരം ആളുകൾ രോഗമുക്തരായി ആശുപത്രി വിട്ടു. രാജ്യത്തെ രോഗമുക്തി നിരക്ക് 85.02 ശതമാനമായി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ ഉണ്ടാകുന്ന കൊവിഡ് വ്യാപനം തടയുന്നതിനായുള്ള അധികൃതരുടെ പ്രവർത്തനങ്ങളെ ലോക ബാങ്ക് കഴിഞ്ഞ ദിവസം പ്രശംസിച്ചു. നിശ്ചിത സമയങ്ങളില്‍ പനിയും ഓക്സിജന്‍ അളവും പരിശോധിക്കുന്നതിനായി ആശുപത്രികള്‍ സജ്ജീകരിച്ചത് പ്രശംസനീയമാണെന്നു ബാങ്ക് പറഞ്ഞു.  

ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം 3 കോടി കടന്നു. 10 ലക്ഷത്തിൽ പരം ആളുകൾ മരണപ്പെട്ടു. 2 കോടിയിലധികം പേർ രോഗമുക്തി നേടി.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 2 days ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 2 days ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More