'വീട്ടിലെത്തിയാൽ ഇവർക്കൊക്കെ മക്കളെ ഫേസ് ചെയ്യേണ്ടേ?' മാധ്യമ പ്രവത്തകരെ പരിഹസിച്ച് അഡ്വ. ഹരീഷ്

മാധ്യമ പ്രവര്‍ത്തകരെ പരിഹസിച്ച് അഡ്വ. ഹരീഷ് വാസുദേവൻ. തിരുവനന്തപുരം സ്വർണ കള്ളക്കടത്ത് കേസിൽ ഇഡി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ പരാമർശങ്ങൾ റിപ്പോർട്ട് ചെയ്തതിലെ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് മാധ്യമ പ്രവർത്തകരെ പരിഹസിച്ചത്. സ്വപ്ന സുരേഷിന്റെ സ്പേസ്പാർക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് കുറ്റപത്രത്തില് പരാമർശിച്ചിട്ടുണ്ടെന്ന തരത്തിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇഡി കോടതിയിൽ പറഞ്ഞതും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതും തമ്മിലെ വൈരുദ്ധ്യം ഹരീഷ് ഫേസ്ബുക്ക് കുറിപ്പിൽ  ചൂണ്ടിക്കാട്ടി.

ഹരീഷിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം.

"നിയമനത്തെപ്പറ്റി മുഖ്യമന്ത്രിയോട് പറയാമെന്നു ശിവശങ്കർ തന്നോട് പറഞ്ഞെന്ന് സ്വപ്ന ED യോട് പറഞ്ഞെന്ന് ED കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു."

ഇതല്ലേ വസ്തുത? ഇതല്ലേ നടന്നത്?

ഇനി ഇന്നത്തെ പ്രധാന പത്രങ്ങളുടെ തലവാചകം കൂടി ഒന്ന് നോക്കൂ.

അല്ല, ഒരു സംശയം. ജോലി കഴിഞ്ഞു വീട്ടിലെത്തിയാൽ ഇവർക്കൊക്കെ ഇവരുടെ മക്കളെ ഫേസ് ചെയ്യേണ്ടേ?

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More