'ചെ' പോരാട്ടത്തിന്റെ തീച്ചൂളയിലെ ജീവിതവും രക്തസാക്ഷിത്തവും - കെ. ടി.കുഞ്ഞിക്കണ്ണന്‍

Che Guevara in the Congo in 1965. Wikimedia Commons

ശരീരത്തിൽ ഐറിഷ് വിപ്ലവകാരികളുടെ രക്തമുള്ളവനെന്നാണ് ചെയുടെ പിതാവ് സ്വന്തം മകനെ വിശേഷിപ്പിച്ചത്. അതെ, അനീതിയോടും അടിച്ചമർത്തലിനോടും വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന നീതിബോധത്തിൻ്റെയും സ്വാതന്ത്ര്യബോധത്തിൻ്റെയും ജന്മഗുണമുള്ളവനായിട്ടാണ് ഇടതുപക്ഷ രാഷ്ട്രിയക്കാരനായ ആ പിതാവ് ചെഗുവേര എന്ന സ്വന്തം മകനെ കണ്ടത്. അർജൻ്റിനിയയുടെ, പൊതുവെ ലാറ്റിനമേരിക്കയുടെയും, തിളച്ചുമറിയുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ സൃഷ്ടിച്ച വിപ്ലവകാരിയായിരുന്നു ചെഗുവേര.

വിമോചകനായ സൈമൺ ബൊളീവറുടെ ഇതിഹാസ സമാനമായ കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളിലൂടെയാണ് ലാറ്റിനമേരിക്കൻ  ജനതയുടെ ദേശീയ വിമോചന സമരങ്ങളുടെ ആധുനിക ചരിത്രമാരംഭിക്കുന്നത്. ഏതൊരു ലാറ്റിനമേരിക്കൻ പോരാളിയുടെയും ചരിത്ര രാഷ്ട്രീയഭാവനകളെയും ആശയങ്ങളെയും രൂപപ്പെടുത്തുന്നതിൽ ബൊളിവേറിയൻ സമരങ്ങൾക്കും ചരിത്രത്തിനും പ്രധാന പങ്കാണുള്ളത്. 

ചെഗുവേരയും മുഴുവൻ ലാറ്റിനമേരിക്കൻ സമൂഹങ്ങളുടെയും ദേശീയതയെ സ്വപ്നം കണ്ട വിപ്ലവകാരിയായിരുന്നു. വിശാലമായ ലാറ്റിനമേരിക്ക... ഒരേ സംസ്കാരവും ചരിത്രവുമുള്ള ജനതകളുടെ ഏകോപനത്തിലുടെയും പോരാട്ടങ്ങളിലുടെയും യുഎസ് യുറോ സാമ്രാജ്യആധിപത്യവാഴ്ചമവസാനിപ്പിക്കുകയായിരുന്നു ചെ യുടെ രാഷ്ടീയ ലക്ഷ്യം. നവകൊളോണിയൽ അധിനിവേശ ശക്തികൾക്കെതിരായ വിമോചന പോരാട്ടത്തിൻ്റെ തീച്ചൂളകൾ തീർത്ത ജീവിതവും രക്തസാക്ഷിത്വവുമാണ് ചെയുടേത്.

ജനിച്ചു വളർന്ന കുടുംബസാഹചര്യങ്ങളിൽ നിന്ന് തന്നെ മാർക്സിസത്തോടും തൊഴിലാളിവർഗരാഷ്ട്രിയത്തോടും ആഭിമുഖ്യമാരംഭിച്ച ചെഗുവേര വിദ്യാഭ്യാസ കാലത്ത് തന്നെ ലാറ്റിനമേരിക്കയുടെ വിമോചനത്തിനും സോഷ്യലിസത്തിനും വേണ്ടി പോരാടാനുള്ള ഉറച്ച നിലപാടുകളിലെത്തുകയായിരുന്നു. സാർവദേശീയ മാനവികതയുടെയും മർദ്ദിത ദേശീയതകളുടെയും തൊഴിലാളിവർഗ രാഷ്ട്രീയ ചിന്തയുടേതുമായ ചരിത്രവും സാഹിത്യവും ദർശനങ്ങളും ചെറുപ്പത്തിലേ വായിച്ചും പഠിച്ചും മനുഷ്യ സ്നേഹത്തിൻ്റെയും വിമോചനത്തിൻ്റേതുമായ തൻ്റെ വീക്ഷണങ്ങളെ പോഷിപ്പിച്ചെടുത്തു.

1950 ലെയും 1951 ലെയും മോട്ടോർ സൈക്കിൾ യാത്രകൾ ഗ്വാട്ടിമലയിൽ യുണൈറ്റഡ് ഫ്രൂട്ട്സ് കമ്പനിയുടെ ചൂഷണത്തിനെതിരായ സമരാനുഭവങ്ങൾ, ചിലിയിലെ ഖനി തൊഴിലാളികളുടെ ദുരിതങ്ങൾ, ഇക്വഡോറിലെയും പെറുവിലെയും സാമ്രാജ്യത്വ നിഷ്ഠൂരതകൾ... ചെയയുടെ വിപ്ലവകാരിയെ ലക്ഷ്യബോധമുള്ള കർമ്മധീരനാക്കി. ഗ്വാട്ടിമലയിലെ അമേരിക്കൻ ഫ്രൂട്ട്സ് കമ്പനികളുടെ സായുധ ഗുണ്ടാസംഘങ്ങളും പട്ടാളവും നടത്തുന്ന ഭീകരമായ അടിച്ചമർത്തലുകളുടെ അനുഭവങ്ങളിൽ നിന്നാണ് ശക്തമായ ഒരു ഗറില്ലാസായുധസേനയുണ്ടെങ്കിലേ ജനങ്ങളുടെ സമരങ്ങളെ മുന്നോട്ട് നയിക്കാനാവൂവെന്ന തിരിച്ചറിവിലേക്ക് ഗുവേരയെ എത്തുന്നത്. യാതൊരു വിധ ജനാധിപത്യപരമായ രാഷ്ട്രീയ പ്രവർത്തനങ്ങളും സാധ്യമല്ലാതിരുന്ന ലാറ്റിനമേരിക്കയിലെ സ്വേച്ഛാധിപത്യ പാവ ഭരണകൂടങ്ങളുടേതായ സാഹചര്യങ്ങൾക്കകത്ത് നിന്നാണ് ചെ തൻ്റെ സായുധ സൈനിക രാഷ്ട്രീയ പ്രവർത്തനങ്ങൾക്കുള്ള ആലോചന നടത്തുന്നത്. സായുധ രാഷ്ട്രീയ പ്രവർത്തനത്തിനായുള്ള സംഘാടന പരിശീലന പ്രവർത്തനങ്ങൾക്കിടയിലാണ് ഭരണകൂട വേട്ടയിൽ നിന്നും രക്ഷപ്പെടാനായി ചെയ്ക്ക് ഗ്വാട്ടിമല വിടേണ്ടി വന്നത്. മെക്സിക്കോയിലെത്തിയ ചെ ക്യൂബൻ വിപ്ലവകാരികളുമായി പരിചയപ്പെടുന്നു. റൗൾ കാസ്ട്രോ വഴി ഫിദലുമായി അടുക്കുന്നു. ക്യൂബൻ വിപ്ലവത്തിൽ പങ്കാളിയാകുന്നു. 

സായിറമയിസ്ത്ര മലനിരകളിലെ ഐതിഹാസികമായ ഗറില്ലാ പോരാട്ടങ്ങളിലൂടെ ബാറ്റിസ്റ്റാ ഭരണകൂടത്തിൽ നിന്നും അധികാരം പിടിച്ചെടുത്ത് ക്യൂബയിൽ കാസ്ട്രോവിൻ്റെ നേതൃത്വത്തിൽ വിപ്ലവഗവർമെൻ്റ് രൂപീകരിക്കുന്നു. വിപ്ലവ സർക്കാറിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു. അമേരിക്കയുടെ മൂക്കിന് താഴെ ക്യൂബയിലെ സോഷ്യലിസ്റ്റ് രാഷ്ട്രത്തെ പൊറുപ്പിക്കാൻ സാമ്രാജ്യത്വ ശക്തികൾക്ക് ആവുമായിരുന്നില്ല. ക്യൂബൻ വിപ്ലവവും സോഷ്യലിസ്റ്റ് സർക്കാറും മുഴുവൻ ലാറ്റിനമേരിക്കൻ വിമോചന ശക്തികൾക്കും പുതിയ ദിശാബോധവും കരുത്തും പകർന്നു.

ക്യൂബൻ വിപ്ലവത്തോടെയാണ് യുഎസ്-ഉം സിഐഎ-യും ലാറ്റിനമേരിക്കൻ വിമോചന പ്രസ്ഥാനങ്ങൾക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കുമെതിരായ കുരിശുയുദ്ധം തുറന്ന രീതിയിലാക്കുന്നതും  സിഐഎ ഗുഢാലോചനകളും സൈനിക അട്ടിമറികളും വിമോചന ശക്തികൾക്കെതിരായ കൂട്ടക്കൊലകളും പതിവ് പരിപാടിയാക്കുന്നത്. സിഐഎ പ്രതിവിപ്ലവ പദ്ധതികൾ അനുസരിച്ച് കാസ്ട്രോവിനും ക്യൂബക്കെതിരായ ഇടപെടലുകൾ എല്ലാ സീമകളും ലംഘിച്ചു. ലാറ്റിനമേരിക്കയിൽ സിഐഎ പാവ സർക്കാറുകൾ വഴി സോഷ്യലിസ്റ്റ് ജനാധിപത്യ സ്വഭാവമുള്ള എല്ലാ സർക്കാരുകളെയും പ്രസ്ഥാനങ്ങളെയും വ്യക്തികളെയും ഉന്മൂലനം ചെയ്തു. ഈയൊരു സാഹചര്യത്തിലാണ് ക്യൂബൻ സർക്കാറിലെ പദവികൾ വിട്ടെറിഞ്ഞു ചെ അപ്രത്യക്ഷനാവുന്നതും ബൊളീവിയൻ ഗറില്ലാ യുദ്ധങ്ങൾക്ക് നേതൃത്വം നൽകുന്നതും 1967ഒക്ടോബർ 9-ന് രക്തസാക്ഷിത്വം വരിക്കുന്നതും. സിഐഎയും ബൊളീവിയൻ സൈനിക സ്വേച്ഛാധിപത്യവുമാണ് ചെയെന്ന മഹാവിപ്ലവകാരിയെ അരുംകൊല ചെയ്തത്.

Contact the author

K T Kunjikkannan

Recent Posts

Dr. Azad 2 weeks ago
Views

വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

More
More
Web Desk 3 weeks ago
Views

കള്ളവും ചതിയുമില്ലാത്ത നാളുകള്‍ ഇനിയും വരുമെന്ന പ്രതീക്ഷയാണ് ഓണം - കെ എസ് ചിത്ര

More
More
Views

ഓരോ ഓണവും വെറുപ്പ് വിളമ്പുന്നവർക്കെതിരെയുള്ള സമരമാണ് - ആഷിഖ് വെളിയങ്കോട്

More
More
Web Desk 3 weeks ago
Views

നമ്മുടെ ഓണവും ചരിത്രവും മിത്തുകളുടെ അക്ഷയഖനിയും അങ്ങനെ വിട്ടുകൊടുക്കാനുള്ളതല്ലല്ലോ - ടി ഡി രാമകൃഷ്ണന്‍

More
More
Web Desk 3 weeks ago
Views

ഓണത്തിന്റെ വലിയ പ്രസക്തി മനുഷ്യർ തമ്മിലുണ്ടാകുന്ന സ്‌നേഹബന്ധങ്ങളാണ്‌ - എം ടി

More
More
J Devika 4 weeks ago
Views

അച്ചു ഉമ്മൻറെ ആർഭാടജീവിതം വീണാ വിജയൻറെ വഴിവിട്ട സമ്പാദ്യവുമായി ന്യായീകരിക്കാമോ? - ജെ ദേവിക

More
More