അബ്ദുള്ളക്കുട്ടിയെ ആരും അപമാനിച്ചിട്ടില്ലെന്ന് ഹോട്ടൽ ഉടമ

എപി അബ്ദുള്ളക്കുട്ടിയെ ഹോട്ടലിൽ ആരും അപമാനിച്ചിട്ടില്ലെന്ന് പൊന്നാനി വെളിയങ്കോട്ടെ ഹോട്ടൽ ഉടമ. ഹോട്ടലിനുള്ളിൽ അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഹോട്ടൽ ഉടമ ഷക്കീർ പറഞ്ഞു.  പുറത്തുവെച്ച് കൈയ്യേറ്റമുണ്ടായോ എന്ന് അറിയില്ല. അബ്ദുള്ളക്കുട്ടിയുടെ പരാതി രാവിലയാണ് അറിഞ്ഞത്. മലപ്പുറം ജില്ലയിലെ വെളിയങ്കോട്ട് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ ഒരു സംഘം കൈയ്യേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്തെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാതി. 45 മിനുട്ടിന് ശേഷം ദേശീയ പാതയിൽ കാറിന് പിന്നിൽ ടോറസ് ഇടിപ്പിച്ച് വധിക്കാൻ ശ്രമമുണ്ടായെന്നും അബ്ദുള്ളക്കുട്ടി പരാതി നൽകിയിട്ടുണ്ട്. ഇന്നലെ രാത്രിയായിരുന്നു സംഭവം. സംഭവുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

എറണാകുളത്തു നിന്നും കണ്ണൂരിലേക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ച കാറിന് പിറകിൽ ടോറസ് ലോറി വന്ന് ഇടിക്കുകയായിരുന്നു. ഇതോടെ മുൻപിലുണ്ടായിരുന്ന വാഹനത്തിന് പിറകിൽ കാർ ഇടിച്ചു. കാറിന്റെ ഒരുഭാഗം തകര്‍ന്നിട്ടുണ്ട്. ആര്‍ക്കും പരിക്കുകളില്ല. മറ്റൊരു വാഹനത്തിലാണ് പിന്നീട് അബ്ദുള്ളക്കുട്ടി യാത്ര തിരിച്ചത്.

കാടാമ്പുഴ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം വാഹനാപകടത്തിനുള്ള വകുപ്പ് മാത്രമാണ് ചുമത്തിയിരിക്കുന്നത്. മറ്റൊരു കേസ് പൊന്നാനി പോലീസ് സ്റ്റേഷനില്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വെളിയങ്കോടിനടുത്ത ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ അബ്ദുള്ളക്കുട്ടിയോട് ചിലര്‍ മോശമായി പെരുമാറി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Contact the author

Web Desk

Recent Posts

National Desk 19 hours ago
National

ഗഗന്‍യാന്‍ ദൗത്യത്തില്‍ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍; നാലംഗ സംഘത്തെ പ്രഖ്യാപിച്ചു

More
More
National Desk 1 day ago
National

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്തിന് എന്റെ പേനയെ ഭയക്കുന്നു? - നിതാഷ കൗള്‍

More
More
National Desk 1 day ago
National

സീത-അക്ബര്‍ വിവാദം; സിംഹങ്ങള്‍ക്ക് പേരിട്ട ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

More
More
National Desk 2 days ago
National

ലോക്കോ പൈലറ്റില്ലാതെ ജമ്മു മുതല്‍ പഞ്ചാബ് വരെ ഓടി ചരക്ക് ട്രെയിന്‍; ഒഴിവായത് വന്‍ ദുരന്തം

More
More
National Desk 2 days ago
National

ചോദ്യ പേപ്പര്‍ ചോര്‍ന്നു; യുപിയില്‍ 48 ലക്ഷം പേരെഴുതിയ കോണ്‍സ്റ്റബിള്‍ പരീക്ഷ റദ്ദാക്കി

More
More
National Desk 3 days ago
National

'സതീശന്‍ അനിയനെപ്പോലെയെന്ന് കെ സുധാകരന്‍; മാധ്യമങ്ങളാണ് വിവാദമുണ്ടാക്കിയതെന്ന് വി ഡി സതീശന്‍

More
More