പിടി തോമസിന്റെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇഡിക്ക് പരാതി

 പിടി തോമസ് എംഎൽഎയുടെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സമെന്റ് ഡയറക്ട്രേറ്റിന് പരാതി. പൊതു പ്രവർത്തകനായ മാർട്ടിൻ മേനാച്ചിരിയാണ് പരാതി നൽകിയത്. ഇഡി കൊച്ചി യൂണിറ്റ് ജോയിന്റ് ഡയറക്ടർക്കാണ് പരാതി നൽകി. ഇതേ ആവശ്യം ഉന്നയിച്ച് ഇൻകം ടാക്സിനും പരാതിയ നൽകയിട്ടുണ്ട്. 

പിടി തോമസ് ഇടനിലക്കാരനായി 80 ലക്ഷത്തിന്റെ പണമിടപാട് നടന്നെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് പരാതി. ഇത്രയും വലിയ തുക നേരിട്ട് നടത്തുന്നത് നിയമവിരുദ്ധമാണെന്നും പിടി തോമസിന്റെയും ഡ്രൈവറിന്റെയും പേഴ്സണൽ സ്റ്റാഫിന്റെയും ബാങ്കിടപാടുകൾ പരിശോധിക്കണമെന്നും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. 

തന്റെ ഡ്രൈവർ ആയിരുന്ന കുടുംബത്തിന്റെ ഭൂമി കുടിക്കിടപ്പ് വിഷയവുമായി ബന്ധപ്പെട്ടാണ് താൻ സ്ഥലത്തെത്തിയതെന്നും ഇൻകം ടാക്സ് ഉദ്യോ​ഗസ്ഥർ എത്തിയപ്പോൾ ഓടിരക്ഷപ്പെട്ടിട്ടില്ലെന്നും പിടി തോമസ് കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്ഥലം കൗൺസിലർ ഉൾപ്പെടെയുളളവരുടെ നിർദ്ദേശ പ്രകാരമാണ് വിഷയത്തിൽ ഇടപെട്ടത്.  കുടിക്കിടപ്പ് പ്രശ്നം ഭൂവുടമയുമായി 80 ലക്ഷം രൂപക്ക് പരി​ഹരിക്കാൻ താൻ കൂടി മുൻകൈ എടുത്താണ് കരാർ ഉണ്ടാക്കിയത്.  ഇത് പ്രകാരം പണം കൈമാറാനാണ് സ്ഥലത്ത് എത്തിയത്. പണം ഓൺലൈനായി ട്രാൻസ്ഫർ ചെയ്യാമെന്നാണ് കരാറുണ്ടാക്കിയത്. എന്നാല് പണം രണ്ട് ബാക്കിലാക്കി കൊണ്ടുവന്നിതിന്റ ഉത്തരവാദിത്തം തനിക്കല്ലെ. പ്രശ്ന പരിഹാരത്തിന് ഇടനിലക്കാരായി സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. അപകീർത്തികരമായ വാർത്ത കൊടുത്ത ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്കെതിരെ നിയമപരമായി നടപടി സ്വീകരിക്കുമെന്നും പിടി തോമസ് അറിയിച്ചു.

Contact the author

Web desk

Recent Posts

Web Desk 12 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More