ട്രംപ് ആരോഗ്യവാന്‍; ഇനി പൊതുപരിപാടികളില്‍ പങ്കെടുക്കാമെന്ന് വൈറ്റ് ഹൗസ്

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോഗ്യവാനാണെന്നും ഇനിമുതൽ പൊതുപരിപാടികളിൽ പങ്കെടുക്കാമെന്നും വൈറ്റ് ഹൗസിലെ ഡോക്ടർ. കൊവിഡ് പ്രതിരോധ ചികിത്സകളോട് അദ്ദേഹത്തിന്റെ ശരീരം വളരെ നല്ല രീതിയിലാണ് പ്രതികരിക്കുന്നത് എന്ന് ഡോക്ടർ പറഞ്ഞു.

കോവിഡ് സ്ഥിരീകരിച്ച് 10 ദിവസം പൂർത്തിയാകുന്ന ശനിയാഴ്ച മുതൽ അദ്ദേഹത്തിന് പൊതുപരിപാടികളിൽ പങ്കെടുക്കാൻ ഉള്ള ആരോഗ്യം വീണ്ടെടുക്കാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യ പ്രവർത്തകർ അറിയിച്ചു. കൊവിഡ് മുക്തൻ ആയാൽ പെട്ടെന്ന് തന്നെ ഫ്ലോറിഡയിൽ തെരഞ്ഞെടുപ്പ് റാലി നടത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ്  ട്രംപ് കാര്യം പറഞ്ഞത്. നവംബർ മൂന്നിനാണ് അമേരിക്കയിൽ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.

വ്യാഴാഴ്ചയാണ് ട്രംപിനും  മെലനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സ പൂർത്തിയാകുന്നതിനു മുൻപേ ട്രംപ് ആശുപത്രി വിട്ടതിനെ നിരവധിപേർ വിമർശിച്ചിരുന്നു.

Contact the author

International Desk

Recent Posts

International

മഴനികുതി ഏര്‍പ്പെടുത്താനൊരുങ്ങി ടൊറന്റോ; പ്രതിഷേധം ശക്തം

More
More
International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More
International

ഈ ബീച്ചുകളില്‍ നിന്നും കല്ല് പെറുക്കിയാല്‍ രണ്ട് ലക്ഷം പിഴ

More
More