സഞ്ജു വീണ്ടും പരാജയപ്പെട്ടു; രാജസ്ഥാന് ദയനീയ തോൽവി

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വീണ്ടു പരാജയം. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 46 റൺസിനാണ് ഡൽഹി ക്യപിറ്റല്‍ രാജസ്ഥാനെ തറപറ്റിച്ചത്. ഡൽഹിയുടെ 184 റൺസ് പിന്തുടർന്ന രാജസ്ഥാൻ ഇരുപതാം ഓവറിൽ 138 റൺസിന് പുറത്തായി.

സെക്കന്റ് ഡൗണായി ഇറങ്ങിയ  സഞ്ജു സാംസൺ തുടർച്ചയായ നാലാം മത്സരത്തിലും മികച്ച സ്കോർ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു. 9 പന്തിൽ നിന്ന് 5 റൺസെടുത്ത സഞ്ജുവിനെ മാർക്കസ് സ്റ്റോണിസ് പുറത്താക്കി. ദുർബലമായ ഷോട്ടിൽ  സഞ്ജുവിനെ ഹിറ്റമെയർ ക്യാച്ചെടുത്തു പുറത്താക്കി.  ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 24 ഉം ജോസ് ബട്ടലർ 13 ഉം പുറത്തായി.  28 റൺസെടുത്ത തവാത്തിയയാണ് ടോപ്സകോറർ. യാഷ്വി ജെയ്സ്വാൾ 24 റൺസെടുത്തു. 7 ബാറ്റ്സ്മാന്മാരാണ് രണ്ടക്കം കാണാതെ പുറത്തായത്.

നേരത്തെ ടോസ് നേടിയ രാജസ്ഥാൻ ബൗളിം​ഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്കോർ 12 ൽ നിൽക്കെ ഡൽഹിക്ക് ശിഖർ ധവാനെ നഷ്ടമായി. 109 ന് 5 എന്ന നിലയിൽ തകർന്ന ഡൽഹിയെ 24 പന്തിൽ നിന്ന് 45 റൺസെടുത്ത ഹിറ്റ്മെയറാണ് കരകയറ്റിയത്. മാർക്കസ് സ്റ്റോണിസ് 39 റൺസെടുത്തു. 

ഇന്ന് ചെന്നൈ സൂപ്പർ കിം​ഗ്സ്- ബാം​ഗ്ലൂർ  റോയൽ ചാലഞ്ചിനെ നേരിടും.

Contact the author

Sports Desk

Recent Posts

National Desk 3 weeks ago
Cricket

'അയാള്‍ ഇന്ത്യക്കായി അത്ഭുതങ്ങള്‍ സൃഷ്ടിക്കും'; റുതുരാജ് ഗെയ്ക് വാദിനെ പ്രശംസിച്ച് സെലക്ഷന്‍ കമ്മിറ്റി

More
More
National Desk 2 months ago
Cricket

മതത്തിന്റെ പേരില്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നവരോട് സഹതാപം മാത്രം- ഷമിയെ പിന്തുണച്ച് വിരാട് കോഹ്ലി

More
More
Sports Desk 4 months ago
Cricket

ഇനിമുതല്‍ 'ബാറ്റ്‌സ്മാന്‍' ഇല്ല; ക്രിക്കറ്റില്‍ പുതിയ നിയമപരിഷ്‌കാരവുമായി എംസിസി

More
More
Web Desk 4 months ago
Cricket

വിരാട്ട് കോഹ്ലി ക്യാപ്റ്റനായി തുടരും; മറ്റ് വാര്‍ത്തകള്‍ അസംബന്ധമെന്ന് ബി സി സി ഐ ട്രഷറര്‍

More
More
Web Desk 4 months ago
Cricket

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരക്കിടെ രവി ശാസ്തിക്ക് കൊവിഡ്; ടീമംഗങ്ങള്‍ക്ക് ടെസ്റ്റ്‌

More
More
Web Desk 4 months ago
Cricket

ഞങ്ങളുടെ അവസ്ഥ ഐ സി സി പരിഗണിക്കുന്നില്ല - അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍

More
More