മുബാറക്ക്‌ പാഷയെ എതിര്‍ക്കുന്ന പ്രേമചന്ദ്രന്‍ ആര്‍ എസ് എസ്സിന് കുഴലൂതുകയാണ് - കെ.ടി. കുഞ്ഞിക്കണ്ണന്‍

ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആദ്യ വൈസ് ചാൻസലറായി ഡോ: പി എം മുബാറക് പാഷയെ നിയമിച്ചതിനെ വിവാദമാക്കാനുള്ള നീക്കങ്ങൾ ശ്രീനാരായണീയ ദർശനങ്ങളെ തന്നെ അവമതിക്കുന്നതിന് തുല്യമായേ കാണാനാവൂ. 

''ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാ''സമൂഹത്തെയാണ് ഗുരുദേവൻ വിഭാവനം ചെയ്തതും തൻ്റെ ജ്ഞാന കർമ്മമാർഗങ്ങളിലൂടെ സാക്ഷാൽക്കരിക്കാൻ നോക്കിയതും. ജാതി മതഭേദങ്ങളില്ലാത്ത പാരമ്പര്യത്തെയും സംസ്കാരത്തെയും സർവ്വ മതദർശനങ്ങളിലും കണ്ടെത്തിയ ഗുരു  ക്രിസ്തുവിൻ്റെ മനുഷ്യ സ്നേഹത്തെയും മുഹമ്മദിൻ്റെ പരമകാരുണ്യത്തെയും ആന്തരവൽക്കരിച്ച ചിന്താപദ്ധതികളാണ് തൻ്റെ ലോക ദർശനമായി അവതരിപ്പിച്ചത്.

ചാതുർവർണ്യം സൃഷ്ടിച്ച ജാതി വ്യവസ്ഥക്കെതിരെയും മതദ്വേഷം സൃഷ്ടിക്കുന്ന ചിന്താ വാമനത്വത്തിനെതിരെയും പരിവർത്തനോന്മുഖമായ നീതിബോധമാണ് എസ്എൻഡിപി യോഗം വഴി ഗുരു ജനങ്ങളിലേക്കെത്തിച്ചത്. അതിന് യോഗം തന്നെ തടസ്സമാകുന്നുവെന്ന് വന്നതോടെയാണ് ഗുരു യോഗവുമായുള്ള ബന്ധമവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് ഡോ: പല്പുവിന് കത്തെഴുതുന്നതും നമുക്ക് ജാതിയും മതവുമില്ലെന്ന് പ്രഖ്യാപിക്കുന്നതും.

ഹിന്ദുത്വ വാദികളുടെ വർഗീയ നിലപാടുകൾക്ക് സഹായകരമായ രീതിയിൽ വിസി നിയമനത്തെ വിവാദ മാക്കാൻ പത്രസമ്മേളനവും വിദ്വേഷ പ്രചരണവുമായിറങ്ങിയിരിക്കുന്ന പ്രേമചന്ദ്രനെ പോലുള്ള യുഡിഎഫ് നേതാക്കൾക്ക് ബിജെപിക്കാരുടെ ഒക്കച്ചങ്ങായിമാരാണല്ലോ. സംഘികളുടെ മനസറിഞ്ഞു തൂറ്റുന്നവർ. ശശികലടീച്ചറെ കടത്തിവെട്ടുന്ന മുസ്ലിം വിരുദ്ധതയും മതദ്വേഷവുമാണ് ഇത്തരക്കാർ തട്ടി വിടുന്നത്. കേരളത്തിൽ ഒരു യൂണിവേഴ്സിറ്റിയുടെ വിസിയാവുന്നതിൻ്റെ മാനദണ്ഡവും യോഗ്യതയും ഒരാളുടെ മതമല്ലെന്ന് ഹിന്ദുത്വ അജണ്ടയിൽ രാഷ്ട്രീയം കളിക്കുന്ന പ്രേമചന്ദ്രനെ പോലുള്ള രാഷ്ട്രീയ വാമനന്മാർക്ക് ചിന്തിക്കാൻ കഴിയില്ലല്ലോ. ഡോ :മുബാറകിന് എന്ത് അയോഗ്യതയാണ് ശ്രീ നാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വിസിയാവുന്നതിലുള്ളത്? നാരായണ ഗുരുവിൻ്റെ സ്മരണയിലുള്ള യൂണിവേഴ്സിറ്റിയിൽ മുസ്ലിം എന്നത് ഒരു അയോഗ്യതയായി കാണുന്നവർ ആർ.എസ്. എസിനെ കടത്തിവെട്ടുന്ന വർഗിയവാദികളായി അധ:പതിച്ചിരിക്കുവെന്ന് പറയേണ്ടിവരും. അവരെ വിനയപൂർവ്വം ഓർമ്മിപ്പിക്കാനുള്ളത് കേരളത്തിലെ 11-ഓളം യൂണിവേഴ്സിറ്റികളിൽ വി സി മായിരിക്കുന്നവർ അതിനു അക്കാദമിക്, ഭരണയോഗ്യതയുള്ളവരാണോയെന്നല്ലാതെ അവരുടെ മതമെന്താണെന്ന് നിങ്ങൾ തിരഞ്ഞിട്ടുണ്ടോ?  മുസ്ലിം മത വിഭാഗത്തിൽപ്പെട്ട ഒരാൾ വിസിയാവുന്നതിനെ നിങ്ങൾ  പ്രശ്നവൽക്കരിക്കുന്നത് സംഘി വർഗീയ രാഷ്ട്രീയത്തിൽ കളി ആരംഭിച്ചത് കൊണ്ടല്ലേ? ഡോ.മുബാറക് പാഷ, 34 വർഷത്തെ അധ്യാപന, ഭരണപരിചയമുള്ളയാളാണ്. ഫറൂഖ് കോളേജ് പ്രിൻസിപ്പല്‍ തുടങ്ങി കലിക്കറ്റ് യൂണിവേഴ്സിറ്റി വിദൂര വിദ്യാദ്യാസ വിഭാഗം ഡയരക്ടർ വരെയായി പ്രവർത്തിച്ചയാൾ. വിദൂര വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ അനുഭവപരിചയമുള്ള അധ്യാപകനും ഭരണ പരിചയവുമുള്ളയാൾ. അങ്ങനെയൊരാളുടെ നിയമനത്തെ വിവാദമാക്കുന്നവർ ശ്രീനാരായണ ദർശനങ്ങളെ അപമാനിക്കുയും കേരളത്തിൻ്റെ സാമൂഹ്യ അന്തരീക്ഷത്തെ വർഗീയവൽക്കരിക്കുകയാണ് ചെയ്യുന്നത്.

Contact the author

K T Kunjikkannan

Recent Posts

Dr. Azad 2 weeks ago
Views

വാസുവേട്ടന്‍ നിങ്ങള്‍ക്ക് കൈവിട്ടുപോയ സമരമൂല്യത്തിന്റെ ആള്‍രൂപമാണ്- ആസാദ് മലയാറ്റില്‍

More
More
Web Desk 3 weeks ago
Views

കള്ളവും ചതിയുമില്ലാത്ത നാളുകള്‍ ഇനിയും വരുമെന്ന പ്രതീക്ഷയാണ് ഓണം - കെ എസ് ചിത്ര

More
More
Views

ഓരോ ഓണവും വെറുപ്പ് വിളമ്പുന്നവർക്കെതിരെയുള്ള സമരമാണ് - ആഷിഖ് വെളിയങ്കോട്

More
More
Web Desk 3 weeks ago
Views

നമ്മുടെ ഓണവും ചരിത്രവും മിത്തുകളുടെ അക്ഷയഖനിയും അങ്ങനെ വിട്ടുകൊടുക്കാനുള്ളതല്ലല്ലോ - ടി ഡി രാമകൃഷ്ണന്‍

More
More
Web Desk 3 weeks ago
Views

ഓണത്തിന്റെ വലിയ പ്രസക്തി മനുഷ്യർ തമ്മിലുണ്ടാകുന്ന സ്‌നേഹബന്ധങ്ങളാണ്‌ - എം ടി

More
More
J Devika 4 weeks ago
Views

അച്ചു ഉമ്മൻറെ ആർഭാടജീവിതം വീണാ വിജയൻറെ വഴിവിട്ട സമ്പാദ്യവുമായി ന്യായീകരിക്കാമോ? - ജെ ദേവിക

More
More