മാറി ധരിക്കാന്‍ മാസ്ക്കില്ല - അമേരിക്കയില്‍ യുവ ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

വാഷിങ്ങ്ടന്‍; അമേരിക്കയിലെ ടെക്സാസില്‍ കൊവിഡ് രോഗികളെ പരിചരിച്ചിരുന്ന ഡോ. ആദലൈന്‍ ഫാഗനാണ് അധികൃതരുടെ അനാസ്ഥമൂലം മരണപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്. ന്യൂയോര്‍ക്കുകാരിയായ ഫെഗനു 28 വയസ്സുമാത്രമേ പ്രായമുള്ളൂ.  പിപിഇ കിറ്റും മാസ്ക്കും ഓരോന്ന് വീതമാണത്രേ ഇവര്‍ക്ക് നല്‍കിയത്. മാസങ്ങളോളം ഉപോയോഗിച്ച മാസ്കും പിപിഇ കിറ്റും മാറാന്‍ പോലുമാകാതെ വിഷമിക്കുകയാണ് ഇവിടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ എന്നാണ് റിപ്പോര്‍ട്ട്.

ഡോ. ആദലൈന്‍ ഫാഗന്‍ കൊവിഡ് ബാധിച്ച് മരിച്ചതിനു പിന്നാലെ ബന്ധുക്കള്‍ ആരോപണവുമായി രംഗത്ത് വന്നു. ആവശ്യത്തിനു സുരക്ഷാ സംവിധാനമില്ലാതെ കൊവിഡ് രോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ഡോ. ആദലൈന്‍ ഫാഗന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അതിക്രുതരുടെ അനാസ്ഥയാണ് ആസ്മാ രോഗികൂടിയായ ആദലൈന്‍ ഫാഗന്‍റെ മരണത്തിനു കാരണമെന്നും ബന്ധുക്കള്‍ പറഞ്ഞു.

ദിനേന 12 മണിക്കൂറിലധികം ജോലിചെയ്യേണ്ടി വന്നിരുന്ന ഡോ. ആദലൈന്‍ ഫാഗന് ഒരേയൊരു എന്‍ 95 മാസ്കുമാത്രമേ ഉണ്ടായിരുന്നുള്ളൂ. ജൂലായില്‍ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ ഒരുമാസത്തിനിടെ മരുന്നുകളോട് പ്രതികരിക്കാതാവുകയും സെപ്തംബര്‍  19 ന് മരണപ്പെടുകയുമാനുണ്ടായത്. അമേരിക്കയിലെ ഏറ്റവും വലിയ  ആശുപത്രി ശ്രുംഖലയായ എച്ച് സി എ ഹെല്‍ത്ത് കെയറിലാണ് ഡോ. ആദലൈന്‍ ഫാഗന്‍ ജോലി ചെയ്തിരുന്നത്. ഇവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ നിരന്തരം ലംഘിക്കുന്നതായി നഴ്സുമാരുടെ ദേശീയ സംഘടന നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. 



Contact the author

international Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More