വിസ കാലാവധി അവസാനിച്ചവരില്‍ നിന്നും ഇന്ന് മുതൽ പിഴ ഈടാക്കി തുടങ്ങുമെന്ന് യുഎഇ

മാർച്ച് ഒന്നിനും ജൂലൈ 12നുമിടയിൽ വിസ കാലാവധി അവസാനിച്ചവർക്ക് വിസ പുതുക്കാനോ രാജ്യം വിടാനോ ഉള്ള സമയപരിധി അവസാനിച്ചതായി യുഎഇ. അവരിൽ നിന്നും ഇന്ന് മുതൽ പിഴ ഈടാക്കി തുടങ്ങുമെന്നും ഭരണകൂടം അറിയിച്ചു.

വിസ പുതുക്കുന്നതിനുള്ള അപേക്ഷകള്‍ ജൂലൈ 12 മുതല്‍ ഫെഡറല്‍ അതോരിറ്റി ഓഫ് ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് സ്വീകരിക്കുന്നുണ്ട്. മാർച്ച് ഒന്നിനും ജൂലൈ 12 നും ഇടയിൽ വിസ കാലാവധി അവസാനിച്ചവർക്ക് ലഭിച്ച ഗ്രേസ് പീരിയഡ് ആണ് ഒക്ടോബർ പത്തോടെ അവസാനിച്ചത്.

കാലാവധി അവസാനിച്ച ശേഷം ആദ്യ ദിവസം 125 ദിര്‍ഹവും പിന്നീടുള്ള ഓരോ ദിവസും 25 ദിര്‍ഹവുമാണ് ഓവര്‍സ്റ്റേ ഫൈൻ. വിസ ക്യാന്‍സല്‍ ചെയ്തവര്‍ക്ക് പുതിയ തൊഴില്‍ വിസയിലേക്ക് മാറാന്‍ ഒരു മാസത്തെ സമയം ലഭിക്കും. ഈ സമയപരിധിക്കുള്ളിൽ ഇവർക്ക് രാജ്യം വിട്ട് പുറത്തുപോകാനും സാധിക്കും.

Contact the author

International Desk

Recent Posts

International

വൈദികര്‍ ആത്മപരിശോധന നടത്തണം, കാപട്യം വെടിയണം- മാര്‍പാപ്പ

More
More
International

മഴനികുതി ഏര്‍പ്പെടുത്താനൊരുങ്ങി ടൊറന്റോ; പ്രതിഷേധം ശക്തം

More
More
International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More