ചൂടിനെ തണുപ്പിക്കാന്‍ തണ്ണിമത്തന്‍തന്നെ ബെസ്റ്റ്

ചൂടുകാലം തുടങ്ങിയതോടെ ശീതളപാനീയങ്ങള്‍ എത്ര കുടിച്ചാലും മതിവരാത്ത അവസ്ഥയാണ്. ഇപ്പോള്‍ ഏറ്റവും എളുപ്പത്തില്‍ ലഭ്യമായ മികച്ച ശീതളപാനീയം ഏതെന്നു ചോദിച്ചാല്‍ ഒരൊറ്റ ഉത്തരം മാത്രം, തണ്ണിമത്തന്‍. കക്ഷി സൗത്ത് ആഫ്രിക്കക്കാരനാണെങ്കിലും നമ്മുടെ നിരത്തുകളിലെ നിറ സാന്നിധ്യമാണ്. പാനീയമായും കാമ്പായും കഴിക്കാവുന്ന തണ്ണിമത്തന്‍ കടുത്ത വേനലിൽ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്നു.

പേരുപോലെത്തന്നെ 92 ശതമാനത്തോളം 'തണ്ണി'യാണ്.  ബാക്കി വരുന്ന 8 ശമാനവും ശരീരത്തിനാവശ്യമായ നിരവധി പോഷകങ്ങളും ധാതുലവണങ്ങളുമാണ്. കൊഴുപ്പും, കൊളസ്ട്രോളും, ഊർജ്ജവും, നാരും,അന്നജവും കുറവാണ്. ജലത്തിനു പുറമേ വൈറ്റമിനും മിനറലുകളും ആന്റിഓക്സിഡന്റുകളും ധാരാളമുണ്ട്. പ്രോട്ടീൻ കുറഞ്ഞാലെന്താ, സിട്രുലിന്‍ (Citrulline) എന്ന അമിനോ ആസിഡ് തണ്ണിമത്തനിൽ നല്ല തോതിലുണ്ട്. രക്തസമ്മർദം കുറയ്ക്കാനും ഹൃദയത്തിന്റെ ശരിയായ പ്രവർത്തനത്തിനും സിട്രുലിന്‍ ബെസ്റ്റാണ്. മാത്രവുമല്ല, വ്യായാമത്തെ തുടർന്നുള്ള പേശീവലിവ് കുറയ്ക്കാനും പെർഫോർമൻസ് കൂടാനും സിട്രുലിന്‍ നല്ലതാണെന്ന് തെളിയിക്കുന്ന നിരവധി പഠനങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഒരു കാര്യംകൂടി, സിട്രുലിന്‍ ആര്‍ഗിനൈന്‍ ആയി രൂപാന്തരപ്പെട്ട് ശരീരത്തില്‍ കൂടുതലായി വരുന്ന അമോണിയ പുറന്തള്ളും. അതായത്, വൃക്കയെ സംരക്ഷിക്കാനും തണ്ണിമത്തന് കഴിയും എന്നര്‍ത്ഥം.

തണ്ണിമത്തനിലടങ്ങിയിരിക്കുന്ന കൂടിയ തോതിലുള്ള പൊട്ടാസ്യം ആസ്മ, കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് ഏറെ പ്രയോജനകരമാണ്. കൂടാതെ മൂത്രതടസ്സം ഇല്ലാതാക്കാനും സാധിക്കുന്നു. തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ എ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുകൊണ്ട് ഈ 'തണ്ണി'യടിച്ചാല്‍ ചൂട് മാത്രമല്ല രോഗങ്ങളും പമ്പ കടക്കും.

Contact the author

Web Desk

Recent Posts

Web Desk 2 months ago
Food Post

ദിവസവും ഓട്സ് കഴിച്ചാല്‍ നമ്മുടെ ശരീരത്തില്‍ സംഭവിക്കുന്നത്

More
More
Web Desk 1 year ago
Food Post

എവിടെയും പൊരുത്തപ്പെട്ടുപോകുന്ന ഉത്തമ വളർത്തുമത്സ്യമാണ് തിരുത

More
More
Web Desk 1 year ago
Food Post

പാവപ്പെട്ടവന്‍റെ കാരക്ക, പണക്കാരന്‍റെ അജ്‌വ; പോഷകങ്ങളുടെ കലവറയാണ് ഈന്തപ്പഴം

More
More
Web Desk 1 year ago
Food Post

ഡയറി മില്‍ക്കിന്‍റെ വലിപ്പം കുറച്ച് കമ്പനി; വിലയില്‍ മാറ്റമില്ല

More
More
Web Desk 2 years ago
Food Post

ചെമ്പരത്തിച്ചായ നിങ്ങള്‍ക്ക് ദീര്‍ഘായുസ്സ് നല്‍കും- കെ പി സമദ്

More
More
Food Post

കിഴങ്ങിനു തീവില: മക്‌ഡൊണാൾഡ്സ് ഇനി വാരിക്കോരി ഫ്രഞ്ച് ഫ്രൈസ് കൊടുക്കില്ല

More
More