കോൺഗ്രസിൽ നിന്ന് രാജിവച്ച പ്രമുഖ നടി ഖുശ്ബു ബിജെപി-യില്‍ ചേര്‍ന്നു. പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നെങ്കിലും തനിക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും, അടിസ്ഥാന യാഥാര്‍ഥ്യങ്ങളുമായി ബന്ധമില്ലാത്ത, ജനസമ്മതിയില്ലാത്ത ചിലരാണ് കോണ്‍ഗ്രസ് നേതാക്കളെന്നും അധ്യക്ഷ സോണിയ ഗാന്ധിക്ക് നല്കിയ രാജിക്കത്തില്‍ ഖുശ്ബു ആരോപിച്ചിരുന്നു.
ഖുശ്ബു താരം ബിജെപിയിൽ ചേരാനിരിക്കുകയാണെന്ന ആക്ഷേപം പരക്കെ ഉയർന്ന സാഹചര്യത്തില്‍തന്നെ അവരെ പാർട്ടി പദവിയിൽ നിന്നും നീക്കം ചെയ്തതതായി എഐസിസി കമ്മ്യൂണിക്കേഷൻസ് സെക്രട്ടറി പ്രണവ് ഝാ പറഞ്ഞിരുന്നു. പാർട്ടിയിൽ തനിക്കർഹമായ സ്ഥാനം ലഭിക്കുന്നില്ലെന്ന് ഖുശ്ബുവിന് ആദ്യമേ പരാതി ഉണ്ടായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തത് സംബന്ധിച്ചും ഖുശ്ബുവിന് അതൃപ്തിയുണ്ടായിരുന്നു. അടുത്ത വര്‍ഷം തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഖുശ്ബുവിന്റെ പുതിയ നീക്കം. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകുമെന്ന് ബിജെപി അവർക്ക് വാഗ്ദാനം നൽകിയിട്ടുണ്ട്.