മധ്യപ്രദേശില്‍ നാല് യുവാക്കള്‍ക്കെതിരെ ചുമത്തിയ ദേശീയ സുരക്ഷാ കുറ്റം റദ്ദാക്കി ഹൈക്കോടതി

മുഹറം ദിനാഘോഷത്തിനിടെ വാളുകൾ കൈവശം വെച്ചതിന്റെ പേരിൽ നാല് മുസ്ലിം യുവാക്കൾക്കെതിരെ ചുമത്തിയ ദേശീയ സുരക്ഷാ കുറ്റം  മധ്യ പ്രദേശ് ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കേസ് റദ്ദാക്കിയത് കൂടാതെ തെറ്റായ വിവരങ്ങൾ നൽകിയതിന് ഓരോ കേസിനും സർക്കാർ പതിനായിരം രൂപ പിഴ നൽകണമെന്നും കോടതി വിധിച്ചു. കേസിലെ പ്രതിയുടെ സഹോദരൻ നൽകിയ ഹാബിയസ് കോർപസ് ഹർജി പരിഗണിക്കുന്നതിനിടെയാണ് ജഡ്ജിമാരായ എസ്.സി. ശർമ, ശൈലേന്ദ്ര ശുക്ല എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രഖ്യാപിച്ചത്. ജില്ല ജഡ്ജി അശ്രദ്ധയോടെ പ്രഖ്യാപിച്ച വിധിയാകാം ഇതെന്ന് ഇരുഭാഗത്തിന്റെയും വാദം കേട്ടതിനു ശേഷം മധ്യപ്രദേശ് ഹൈകോടതി പറഞ്ഞു. ദേശീയ സുരക്ഷാ നിയമം ഒരു വ്യക്തിയുടെ വ്യക്തിത്വത്തെയും സ്വാതന്ത്ര്യത്തെയും ബാധിക്കുന്നതാണെന്നും നിയമം ഭരണഘടന അനുശാസിക്കുന്ന രീതിയിൽ വളരെ ശ്രദ്ധയോടെ നടപ്പാക്കേണ്ടതാണെന്നും കോടതി പരാമർശിച്ചു.

മുഹറം ദിനാഘോഷത്തിൽ പങ്കെടുത്തത്തിന്റെ പേരിൽ  5 മുസ്ലിങ്ങൾക്കെതിരെ ഇൻഡോർ കളക്ടർ ചുമത്തിയ ദേശീയ സുരക്ഷാ കുറ്റവും മധ്യ പ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് റദ്ദാക്കി. സെപ്റ്റംബർ 4നാണ് ഹക്കിം, സൽമാൻ, അബ്ദുൽ കരീം, സാഹിർ ഖാൻ എന്നിവർക്കുമേൽ ആയുധക്കടത്ത് നടത്തിയെന്നാരോപിച്ച് രാജ്ഗഡ് ജില്ല കോടതി ദേശീയ സുരക്ഷാ നിയമം ചുമത്തിയത്.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 6 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 8 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 8 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 11 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More