സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ പ്രഖ്യാപിച്ചു; സുരാജ് വെഞ്ഞാറമൂട് മികച്ച നടന്‍ ,കനി കുസൃതി മികച്ച നടി

ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സുരാജ് വെഞ്ഞാറമൂട്‌ ആണ് മികച്ച നടന്‍. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്കാരം ലഭിച്ചത്. കനി കുസൃതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.ബിരിയാണി എന്ന ചിത്രമാണ് കനിക്ക് മികച്ച നടിയുടെ പുരസ്കാരം നേടിക്കൊടുത്തത്. റഹ്മാന്‍ ബ്രദര്‍സിന്റെ വാസന്തിയാണ് മികച്ച ചിത്രം. മികച്ച സംവിധായകരായി ലിജോ ജോസ് പെല്ലിശ്ശേരി തിരഞ്ഞെടുക്കപ്പെട്ടു. ജെല്ലിക്കെട്ട് എന്ന ചിത്രമാണ് ലിജോയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. മനോജ്‌ കാന സംവിധാനം ചെയ്ത കെഞ്ചിറയാണ് മികച്ച രണ്ടാമത്തെ ചിത്രം. 

കുമ്പളങ്ങി നൈറ്റ്‌സിലെ പ്രകടനത്തിന് ഫഹദ് ഫാസില്‍ മികച്ച സ്വഭാവ നടനായി തിരഞ്ഞെടുക്കപ്പെട്ടു. സ്വാസികയാണ് മികച്ച സ്വഭാവ നടി. മൂത്തോനിലെ അഭിനയത്തിന് നിവിന്‍ പോളിയും ഹെലെനിലെ പ്രകടനത്തിന് അന്ന ബെന്നും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി. കുമ്പളങ്ങി നൈറ്റ്‌സ് ഏറ്റവും കൂടുതല്‍ കലാമൂല്യമുള്ള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. അതെ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സുഷിന്‍ ശ്യാമാണ് മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്. കെട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലെ 'ആത്മാവിലെ' എന്നുതുടങ്ങുന്ന ഗാനത്തിന് നജീം അര്‍ഷാദ് മികച്ച പിന്നണി ഗായകനായി തിരഞ്ഞെടുക്കപ്പെട്ടു. കോളാമ്പി എന്ന ചിത്രത്തിലെ ഗാനാലാപനത്തിന് മധുശ്രീ നാരായണന്‍ ആണ് മികച്ച പിന്നണി ഗായിക.  

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായി എല്ലാ വിഭാഗങ്ങളിലും കടുത്ത മത്സരമാണ് ഈ വര്ഷം ഉണ്ടായിരുന്നത്. കൊവിഡ് സുരക്ഷ മുന്നറിയിപ്പുകളെല്ലാം പാലിച്ചുകൊണ്ടാണ് ജൂറി അംഗങ്ങള്‍ പുരസ്കാരങ്ങള്‍ നിര്‍ണ്ണയിച്ഛതെന്നു മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ഇത് അഭിനന്ദനര്‍ഹാമാനെന്നും അദ്ദേഹം പറഞ്ഞു.  അവാര്‍ഡ്‌ ദാനം ഡിസംബര്‍ അവസാന ആഴ്ചയോടെ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും

Contact the author

Entertainment Desk

Recent Posts

Web Desk 1 year ago
Cinema

ജയസൂര്യയുടെ കത്തനാര്‍; ചിത്രീകരണത്തിനായി ഇന്ത്യയിലെ ഏറ്റവും വലിയ മോഡുലാര്‍ ഷൂട്ടിംഗ്ഫ്ലോര്‍

More
More
Web Desk 1 year ago
Cinema

ക്രിസ്റ്റഫറില്‍ മമ്മൂട്ടിക്കൊപ്പം അമലാ പോള്‍; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

More
More
Cinema

ആക്ഷന്‍ രംഗങ്ങളുമായി പത്താന്‍ ടീസര്‍; കിംഗ് ഖാന്‍ പഴയ ട്രാക്കിലേക്കെന്ന് ആരാധകര്‍

More
More
Cinema

'ഗോള്‍ഡ്‌' ഡിലീറ്റായിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത - ലിസ്റ്റിന്‍ സ്റ്റീഫന്‍

More
More
Web Desk 1 year ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More