രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കുകളില്‍ നേരിയ കുറവ്. 24 മണിക്കൂറിനുള്ളിൽ 55,342 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. അതോടെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 71 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 706 പേര്‍ക്കാണ് ജീവന് നഷ്ടമായത്. ഇതുവരെ 1,09,856 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. 1.53 ശതമാനമാണ് ഇന്ത്യയുടെ കൊവിഡ് മരണ നിരക്ക്. 8,38,729 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത്.
62,27,296 പേര് കൊവിഡ് മുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ രോഗമുക്തി നിരക്ക് ഇതോടെ 86.36 ആയി ഉയര്‍ന്നു. ഐസിഎംആറിന്റെ കണക്കുകള്‍ അനുസരിച്ച് 10 ലക്ഷത്തില്‍പരം സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. ഇതുവരെ 8 കോടിയിലധികം സാമ്പിളുകളാണ് പരിശോധിച്ചത്.
കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 5,930 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് രോഗ ബാധിതർ രണ്ട് ലക്ഷം കടന്നു. നിലവില്‍, 3 കോടിയിലധികം കൊവിഡ് കേസുകളാണ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.