മന്ത്രി മൊയിതീന്റെ മാനനഷ്ടക്കേസിൽ അനിൽ അക്കരക്ക് കോടതി സമൻസ്

വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ ക്രമക്കേടിൽ   മന്ത്രി എസി മൊയ്തീനെതിരെ അഴിമതി ആരോപണം ഉന്നയിച്ച അനിൽ അക്കര എംഎൽഎക്ക്‌  തൃശൂർ സബ്‌കോടതി കോടതി സമൻസ്‌ അയച്ചു. നവംബർ 18 കോടതിയിൽ ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ‌ ക്രിമിനൽ കേസിന്‌ പുറമെ  ഒരു കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ്‌‌ തൃശൂർ സബ്‌ കോടതിയിൽ എസി മൊയ്തീൻ  സിവിൽ കേസ്‌ നൽകിയത്‌.ഈ വിഷയത്തിൽ നൽകിയ ക്രിമിനൽ കേസും തൃശൂർ സിജെഎം‌ കോടതി  ഫയലിൽ സ്വീകരിച്ചിട്ടുണ്ട് .

മാതൃഭൂമി ചാനലിലെ സ്മൃതി പരുത്തിക്കാട്,   ഉണ്ണി ബാലകൃഷ്ണൻ,മാതൃഭൂമി പത്രത്തിന്റെ പ്രിന്ററും പബ്ലിഷറുമായ എം എൻ രവിവർമ എന്നിവർക്കെതരായും മൊയ്തീൻ മാനനഷ്ടത്തിന് കേസ് നല്കിയിട്ടുണ്ട്. ഐപിസി 500, 34 വകുപ്പ്‌ പ്രകാരം കേസെടുത്ത്‌ ജയിൽ ശിക്ഷയും പിഴയും വിധിക്കണമെന്നും പിഴ തുകയിൽ നിന്ന്‌ നഷ്‌ടപരിഹാരം നൽകണമെന്നാണ് ആവശ്യം.‌ അഡ്വ.കെ ബി മോഹൻദാസ്‌ മുഖാന്തിരമാണ് കേസ് നൽകിയത്.

വടക്കാഞ്ചേരിയിൽ  യുഎഇ റഡ് ക്രസന്റ് എന്ന സംഘടന  സൗജന്യമായി നിർമിച്ചു നൽകുന്ന ഫ്ളാറ്റ് സമുചയ  നിർമാണത്തിന്റെ ഇടനിലക്കാരനായി  ഞാൻ അഴിമതി നടത്തിയെന്നാണ് അനിൽ അക്കര എം.എൽ.എ ആരോപണമുന്നയിച്ചത്. 2020  ആഗസ്റ്റ് 15ലെ മാതൃഭൂമി വാർത്താ ചാനലിലും ആഗസ്റ്റ് 14ലെ മാതൃഭൂമി പത്രത്തിലും അപകീർത്തികരമായ വാർത്തകൾ വന്നു. ഈ വാർത്തക്കെതിരായാണ് അനിൽ അക്കര എംഎൽഎക്കും ചാനൽ  പ്രവർത്തകർക്കും എതിരെ  ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേരത്തെ  വക്കീൽ നോട്ടീസ്  അയച്ചിരുന്നു.നോട്ടീസ് കൈപറ്റി  ഒരാഴ്ചക്കകം നാലുകക്ഷികളും അപകീർത്തിപരമായ പ്രസ്താവനകളും പ്രസിദ്ധീകരണങ്ങളും നിരുപാധികം പിൻവലിക്കണമെന്നാണ് നോട്ടീസിലെ ആവശ്യം.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

കോൾ വന്നപ്പോൾ പെട്ടന്ന് പ്ലേ ആയതാണ്; പോൺ വീഡിയോ കണ്ടതിൽ വിശദീകരണവുമായി ബിജെപി എംഎൽഎ

More
More
Web Desk 1 day ago
Keralam

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസ് വിശാല ബെഞ്ചിന് വിട്ടു

More
More
Web Desk 1 day ago
Keralam

വിറ്റഴിക്കാന്‍ കഴിഞ്ഞില്ല; 50 ലക്ഷത്തോളം ബിയര്‍ നശിപ്പിക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍

More
More
Web Desk 1 day ago
Keralam

പാര്‍ട്ടിക്ക് എന്റെ സേവനം ആവശ്യമില്ലെങ്കില്‍ പറഞ്ഞാല്‍ മതി ഞാന്‍ മാറിക്കോളാം- കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സാഹിത്യകാരി സാറാ തോമസ്‌ അന്തരിച്ചു

More
More
Web Desk 2 days ago
Keralam

മധു വധക്കേസില്‍ അന്തിമ വിധി ഏപ്രില്‍ നാലിന്

More
More