ദക്ഷിണ കൊറിയയുമായി ബന്ധം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നു എന്ന് കിം ജോങ് ഉൻ

ഉത്തര കൊറിയൻ ജനതയോട് ഭരണാധികാരി കിം ജോങ് ഉൻ മാപ്പ് പറഞ്ഞു. കൊവിഡ് പ്രതിസന്ധിക്കിടെ ജനങ്ങളെ വേണ്ടരീതിയിൽ സേവിക്കാനായില്ലെന്ന് പറഞ്ഞാണ് കിം കണ്ണീരോടെ ക്ഷമ ചോദിച്ചത്.

രാജ്യത്തിന്റെ 75ആം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് തന്നിലുള്ള പ്രതീക്ഷക്കൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ലെന്ന് കിം പറഞ്ഞു. കൊവിഡ്-19 കാരണം ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാവരെയും സഹായിക്കുമെന്നും ദക്ഷിണ കൊറിയയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം അപകടത്തിലാണെന്ന് തോന്നിയാൽ മുഴുവൻ ആണവശേഷിയും ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും കിം കൂട്ടിച്ചേര്‍ത്തു.

എന്നാൽ കിമ്മിന്റെ ഈ ക്ഷമാപണത്തെ സംശയത്തോടെയാണ് ദക്ഷിണ കൊറിയ നോക്കിക്കാണുന്നത്. ആണവശേഷി മുഴുവനും പുറത്തെടുക്കുമെന്നുള്ളത്  ദക്ഷിണ കൊറിയക്കും അമേരിക്കക്കുമുള്ള മുന്നറിയിപ്പാണ്. ഉത്തര കൊറിയയെ അണ്വായുധ നിര്‍മ്മാണത്തില്‍നിന്നും പിന്തിരിപ്പിച്ചുവെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ട്രംപ് വീരവാദം മുഴക്കുമ്പോഴാണ് കിമ്മിന്റെ ഈ പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്.

Contact the author

International Desk

Recent Posts

International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More
International

ഈ ബീച്ചുകളില്‍ നിന്നും കല്ല് പെറുക്കിയാല്‍ രണ്ട് ലക്ഷം പിഴ

More
More
International

മോസ്കോയിൽ ഭീകരാക്രമണം: 60 പേർ കൊല്ലപ്പെട്ടു, 145 പേര്‍ക്ക് പരിക്ക്

More
More