ഏറ്റവുമധികം പ്രകൃതി ദുരന്തങ്ങൾ നേരിടേണ്ടി വന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാമത്

കഴിഞ്ഞ 20 വർഷത്തിനിടെ ഏറ്റവുമധികം പ്രകൃതി ദുരന്തങ്ങൾ നേരിടേണ്ടി വന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാമത്. യുണൈറ്റഡ് നാഷൻസിന്റെ ദുരന്ത നിവാരണ സമിതി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്‌. 

കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടെ ലോകത്ത് 3 ലക്ഷം കോടി സാമ്പത്തിക നഷ്ടം ഉണ്ടായതായി ദുരന്ത നിവാരണ സമിതി അറിയിച്ചു. ഇതിന്റെ 91 ശതമാനവും പ്രകൃതി ദുരന്തങ്ങൾ കാരണം ഉണ്ടായതാണെന്ന് സമിതി അറിയിച്ചു. 7,348 പ്രകൃതി ദുരന്തങ്ങളാണ് കഴിഞ്ഞ 20 വർഷത്തിനിടെ സംഭവിച്ചത്. ഇതിൽ 6,681ഉം കാലാവസ്ഥ വ്യതിയാനം കാരണം ഉണ്ടായ ദുരന്തങ്ങളാണ്. പത്ത് ലക്ഷത്തോളം പേരാണ് പ്രകൃതി ദുരന്തങ്ങളിൽ മരിച്ചത്. 

ആഗോളതാപനം സൃഷ്ടിക്കുന്ന കാലാവസ്ഥ വ്യതിയാനങ്ങളെക്കുറിച്ചും സമിതി മുന്നറിയിപ്പ് നൽകി. കാലാവസ്ഥ വ്യതിയാനം കാരണം പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകാനുള്ള സാധ്യത 83 ശതമാനമായി വർധിച്ചതായും സമിതി പറഞ്ഞു. പത്തൊൻപതാം നൂറ്റാണ്ടിൽ ഉണ്ടായിരുന്നതിനേക്കാളും മരണനിരക്ക് ഇപ്പോൾ കുറവാണെങ്കിലും സാമ്പത്തിക നഷ്ടം വളരെ വലുതാണെന്നും സമിതി ചൂണ്ടിക്കാട്ടി.

Contact the author

Environment Desk

Recent Posts

Web Desk 3 months ago
Environment

സീനിയര്‍ മരങ്ങള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍

More
More
Environment Desk 7 months ago
Environment

2000 മുതല്‍ ഹിമാലയൻ മലനിരകള്‍ ഉരുകുന്നത് ഇരട്ടിയായതായി പഠനം

More
More
Web Desk 9 months ago
Environment

ലോകത്ത് കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നത് കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്

More
More
Web Desk 9 months ago
Environment

കാട്ടുതീ: ഓസ്‌ട്രേലിയയില്‍ വംശനാശഭീഷണി നേരിടുന്ന കോലകള്‍ ദുരിതത്തില്‍

More
More
Web Desk 10 months ago
Environment

കോഴിക്കോടുള്‍പ്പെടെ ഇന്ത്യയിലെ 30 നഗരങ്ങള്‍ കടുത്ത ജലക്ഷാമത്തിലേക്ക്

More
More
Environment Desk 11 months ago
Environment

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം

More
More