കർഷക വിരുദ്ധ പരാമര്‍ശം: നടി കങ്കണ റനൗട്ടിനെതിരെ പൊലീസ് കേസെടുത്തു

കർഷക വിരുദ്ധ പ്രസ്താവന നടത്തിയതിന്റെ പേരിൽ നടി കങ്കണ റനൗട്ടിനെതിരെ തുംകുരു ജില്ല പൊലീസ് കേസെടുത്തു. അഡ്വക്കേറ്റ് എൽ. രമേഷ് നായ്ക്കിന്റെ  പരാതിയെത്തുടർന്നാണ് പൊലീസ് കേസെടുത്തത്.

നടിക്കെതിരെ കേസ് നൽകിയത് പ്രശസ്തി ആഗ്രഹിച്ചല്ലെന്നും മറിച്ച് അവർ ചെയ്തത് തെറ്റാണെന്ന് ബോധ്യപ്പെടുത്താണാണെന്നും നായ്ക് പറഞ്ഞു. കേന്ദ്ര സർക്കാറിന്റെ കാർഷിക ബില്ലിനെതിരെ കർഷകർ പ്രതിഷേധിക്കുന്നതിനാൽ അവരെ തീവ്രവാദികളെന്ന് വിളിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. തുംകൂർ പൊലീസ് പരാതി പരിഗണിക്കാത്തതിനെ തുടർന്ന് സെപ്റ്റംബർ 28നാണ് രമേഷ് തുംകൂർ കോടതിയിൽ കങ്കണക്കെതിരെ പരാതി നൽകിയത്.

സിഎഎക്കെതിരെ പ്രതിഷേധിക്കുകയും അതിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തവർ തന്നെയാണ് ഇപ്പോൾ കാർഷിക ബില്ലിനെതിരെയും പ്രതിഷേധിക്കുന്നതെന്നാണ് കങ്കണ പറഞ്ഞത്. രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന ഇവർ തീവ്രവാദികളാണെന്നും കങ്കണ പറഞ്ഞിരുന്നു.

Contact the author

National Desk

Recent Posts

National Desk 13 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 14 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 15 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More