ഇന്ത്യയിലെ ആദ്യ 5ജി ഫോണ്‍ അവതരിപ്പിച്ച് റിയല്‍മി

ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാക്കളായ റിയൽമി ഇന്ത്യയിലെ ആദ്യത്തെ 5ജി ഫോൺ അവതരിപ്പിച്ചു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 ചിപ്പ്സെറ്റ്, സൂപ്പർഡാർട്ട് ഫ്ലാഷ് ചാർജ് ടെക്നോളജി, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഡ്യുവൽ സെൽഫി ക്യാമറകൾ, 90 ഹെർട്സ് ഡിസ്‌പ്ലേ, 64 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറകൾ, തുടങ്ങിയ സവിശേഷതകളോടെയാണ് 'റിയൽമി എക്സ് 50 പ്രോ' എത്തുന്നത്.

രാജ്യത്ത് 5-ജി കണക്റ്റിവിറ്റിയ്ക്ക് അടിസ്ഥാന സൗകര്യങ്ങളില്ലെങ്കിലും ഇന്ത്യയിൽ ആദ്യ 5ജി ഫോൺ അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നത് റിയൽമി-യുടെ നേട്ടമാണ്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റിന് 37,999 രൂപയാണ് ഇന്ത്യയിലെ വില. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനോടുകൂടിയ ടോപ്പ്-ഓഫ്-ലൈൻ മോഡലിന് 44,999 രൂപയുമാണ് വില. മോസ് ഗ്രീൻ, റസ്റ്റി റെഡ് നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാവുക. ഫ്ലിപ്പ്കാർട്ട്, റിയൽമി.കോം എന്നീ സൈറ്റുകള്‍ വഴി വാങ്ങാം. 


Contact the author

Web Desk

Recent Posts

Web Desk 1 month ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 1 month ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 1 month ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 2 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 2 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 2 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More