ടിആർപി തട്ടിപ്പ്; കേസ് പരിഗണിക്കാതെ സുപ്രീം കോടതി

ടിആർപി തട്ടിപ്പ് കേസിൽ റിപ്പബ്ലിക് ടിവി സമര്‍പ്പിച്ച ഹർജി സുപ്രീം കോടതി പരിഗണിച്ചില്ല. മുംബൈ ഹൈക്കോടതിയെ സമീപിക്കാനാണ് ചാനലിനോട് സുപ്രീം കോടതി നിർദേശിച്ചത്.

പൊലീസ് അന്വേഷണം വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് റിപ്പബ്ലിക് ടിവി സുപ്രീം കോടതിയിൽ ഹർജി നൽകിയത്. മുംബൈ പൊലീസിന് മുന്നിൽ ഹാജരാകാൻ റിപ്പബ്ലിക് ടിവി പ്രതിനിധികൾക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും ഇതിനെ വെല്ലുവിളിച്ച് കൊണ്ടാണ് ചാനൽ നേരിട്ട് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ, ഹൈക്കോടതികളിൽ വിശ്വാസമുണ്ടാകണമെന്നും ഹൈക്കോടതി കേൾക്കുന്നതിന് മുൻപേ സുപ്രീം കോടതി കേസ് പരിഗണിക്കുന്നത് അനുയോജ്യമല്ലെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. കേസ് തള്ളിയതിന് പിന്നാലെ ചാനൽ ഹർജി പിൻവലിക്കുകയും ഹൈക്കോടതിയെ സമീപിക്കുമെന്ന് സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തു. അതേസമയം, കേസ് വിഷയത്തിൽ പൊലീസ് കമ്മിഷണർ പരസ്യ പ്രസ്താവനകൾ നടത്തുന്നത് ഉചിതമല്ലെന്നും കോടതി പരാമർശിച്ചു.

റേറ്റിംഗ് കൂട്ടുന്നതിനായി ചാനലിന്റെ ടിആർപിയിൽ തട്ടിപ്പ് നടത്തിയതിന്റെ പേരിലാണ് റിപ്പബ്ലിക് ടിവിയിലെ മുതിർന്ന ഉദ്യോഗസ്ഥരോട്  പൊലീസ് ഹാജരാകാൻ പറഞ്ഞത്. എന്നാൽ, സുശാന്ത് സിംഗ് രാജ്പുത്തിന്റെ കേസിൽ ചാനൽ പോലീസിനെ വിമർശിച്ചതിലുള്ള വൈരാഗ്യം തീർക്കുകയാണ് പൊലീസ് എന്ന് റിപ്പബ്ലിക് ടിവി ആരോപിച്ചു.

Contact the author

National Desk

Recent Posts

National Desk 10 hours ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
National Desk 13 hours ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 1 day ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More
National Desk 1 day ago
National

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ഇറാന്‍

More
More
National Desk 1 day ago
National

'ഇനി വെടിവയ്പ്പ് വീടിനുളളില്‍' ; സല്‍മാന്‍ ഖാന് മുന്നറിയിപ്പുമായി അന്‍മോല്‍ ബിഷ്‌ണോയ്‌

More
More
National Desk 2 days ago
National

'കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുളള പൊലീസുകാര്‍ക്ക് കാവിയും രുദ്രാക്ഷവും'; ഉത്തരവ് വിവാദം

More
More